മറക്കാൻ പറ്റുന്നില്ല എന്നു സാജൻ സൂര്യ – പ്രിയപ്പെട്ട ശബരിനാഥ് പോയിട്ട് 2 വർഷങ്ങൾ – വീഡിയോ

പ്രിയപെട്ടവർക്കോ പ്രേക്ഷകർക്കോ ഇപ്പോഴും വിശ്വസിക്കുവാൻ ആയിട്ടില്ല ശബരിനാഥന്റെ മരണം. അപ്രതീക്ഷിതമായിരുന്നു ആ നടന്റെ വിടവാങ്ങൽ. മലയാള മിനിസ്ക്രീൻ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന നടൻ ശബരിനാഥന്റെ വിയോഗത്തിന് രണ്ടു വർഷം തികയുമ്പോൾ, സീരിയൽ ലോകവും ആരാധകരും ആ ഞെട്ടലിൽ നിന്നും ഇതുവരെയും മുക്തരായിട്ടില്ല.

കുഞ്ഞ് ഷൂസുകളും പാൽനിറമുള്ള ഫ്രോക്കുമണിഞ്ഞ് ഒന്നുമറിയാതെ അവൾ ഉറങ്ങുന്നു – ശോകമൂകം ഈ വീട്

മരിക്കുബോൾ നാൽപ്പത്തിമൂന്നു വയസ്സായിരുന്നു അദ്ദേഹത്തിന്. ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ ശബരിനാഥിനെ സുഹൃത്തുക്കൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുവാൻ ആയില്ല.

കളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനെ തുടർന്ന് മാറിയിരുന്നു. വീണ്ടും കളിക്കാനായി എണീറ്റപ്പോൾ കുഴഞ്ഞു വീഴുക ആയിരുന്നു. സ്വാമി അയ്യപ്പൻ, ശ്രീപാദം എന്നി സീരിയലുകളിൽ കൂടി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നാടാണ് തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ്‌.

വരദ വെള്ളമടിച്ച് ബോധമില്ലാതെ വീഡിയോ പങ്കുവെച്ചു

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അഭിനയിച്ചു വന്നിരുന്ന ശബരി, സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമ്മാതാവായിരുന്നു. ഭാര്യയും രണ്ടു പെണ്മക്കളുമാണ് അദ്ദേഹത്തിന്. സാധാരണയായി നടൻമാർ അകാലത്തിൽ മരണപ്പെടുമ്പോൾ അവരുടെ ജീവിതശൈലി ചോദ്യം ചെയ്യപ്പെടും. പ്രത്യേകിച്ച് അമിതമായ മദ്യപാനവും മറ്റും.

പക്ഷെ ശബരീനാഥ്‌ അങ്ങനെ ഊണുമായിരുന്നില്ല. ആരോഗ്യത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു. മറ്റുള്ളവരോട് ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം എന്ന് പറയുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അത്രയും കരുതലോടെ ജീവിച്ചിരുന്ന ആൾ. എന്നാൽ വിധി ശബരിനാഥിന് എതിരായിരുന്നു.

ഈ ചതി എന്നോട് വേണ്ടായിരുന്നു വിനയൻ സാറേ – സിനിമയിൽ നിന്നു തന്റെ ഗാനം ഒഴിവാക്കിയതിന് കുറിച്ച് പന്തളം ബാലൻ

ഇന്ന് സെപ്റ്റംബർ 17 – അദ്ദേഹത്തിന്റെ രണ്ടാം ചരമ വാർഷികമാണ്. 2020 സെപ്റ്റംബർ 17 നാണു അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. നടൻ ശബരിനാഥിന്റെ രണ്ടാം ചരമ വാർഷികത്തിൽ ഓർമ്മകുറിപ്പുമായി നടനും സുഹൃത്തുമായ സാജൻ സൂര്യ രംഗത്ത് എത്തിരിക്കുകയാണ്. 2018 ലെ റഷ്യൻ യാത്രക്കിടയിലുള്ള ശബരിനാഥന്റെ വീഡിയോ പങ്കുവെച്ചു. അതിലെ സാജാ എന്ന വിളികേൾക്കുമ്പോൾ ശബരി തന്റെ കൂടെ ഇപ്പോളും ഉണ്ടെന്ന തോന്നൽ ഉണ്ടെന്നു സാജൻ പറയുന്നു.

കുഞ്ഞിന്റെ പേരും ചിത്രങ്ങളും പങ്കുവെച്ച് യുവയും മൃദുലയും – മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ വൈറൽ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *