ഓട്ടോറിക്ഷയിൽ സിനിമ കാണാൻ വന്ന ഓട്ടോ ഡ്രൈവറോട് പാർക്കിങ് സൗകര്യം കാറിന് മാത്രമെന്നും ഓട്ടോ തീയ്യറ്റർ കോമ്പൗണ്ടിൽ നിർത്താൻ പറ്റില്ലെന്നും തീയ്യറ്ററുകാർ

തൃശ്ശൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഏറ്റവുമധികം ബുദ്ധിമുട്ടിയത് കേരളത്തിലെ സിനിമ തീയേറ്ററുടമകളും, ജീവനക്കാരുമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നീക്കി സിനിമ പ്രദർശനങ്ങൾ പുനരാരംഭിച്ചപ്പോഴും കേരളത്തിൽ തീയ്യറ്ററിലെ സിനിമ പ്രദർശനത്തിന് വി ലക്ക് തുടർന്നിരുന്നു.

പിണങ്ങി വീട്ടിൽ പോയ ഭാര്യക്ക് കേക്ക് വാങ്ങി വീട്ടിൽ എത്തിയപ്പോൾ സംഭവിച്ചത് കണ്ടോ? ഒടുവിൽ

എന്നാലിപ്പോൾ വീണ്ടും തീയ്യേറ്ററുകൾ സജീവമായപ്പോൾ മിക്ക തീയ്യേറ്ററുകളും ഒടിടി പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കേണ്ട ഗതികേടിലാണ്. ഇതിനിടയിലും കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതറിയാതെ കാണികളോട് മോശമായി പെരുമാറുകയാണ് ചില തീയ്യേറ്ററുകാർ. തൃശ്ശൂരിലെ വിയ്യൂരിലുള്ള ദീപ മൂവീസിൽ നടന്ന ഒരു സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

കുടുംബസമേതം തന്റെ ഓട്ടോറിക്ഷയിൽ സിനിമ കാണാൻ എത്തിയ ജൈത്രൻ കുഴിക്കാട്ടിൽ എന്ന ഓട്ടോറിക്ഷ ഡ്രൈവറോട് ഓട്ടോ തീയ്യേറ്റർ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് ടിക്കറ്റ് വിതരണക്കാരൻ പറയുന്ന രംഗമാണ് വീഡിയോയിൽ കാണുന്നത്. പാർക്കിങ് സൗകര്യം കാറുകൾക്ക് മാത്രമാണ് എന്ന് ടിക്കറ്റ് വിതരണക്കാരൻ പറയുന്നു.

പത്തനംതിട്ടയിൽ ഞെ ട്ടിക്കുന്ന സംഭവം, റോഡിൽ വാഹനം പാർക്ക് ചെയ്തത് എത്തിയ നാട്ടുകാർ കണ്ട കാഴ്ച

എന്നാൽ തങ്ങളെ പോലുള്ള സാധാരണക്കാർ എന്താണ് ചെയ്യേണ്ടതെന്ന് ജൈത്രൻ ചോദിക്കുമ്പോൾ എല്ലാ സിനിമാ തീയ്യേറ്ററിലും ഇങ്ങനെ തന്നെയാണ് എന്ന് തീയ്യേറ്റർ ജീവനക്കാരൻ പറയുന്നു.

സംഭവത്തിന്റെ വീഡിയോ സഹിതം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ജൈത്രൻ ഇങ്ങനെ ചോദിക്കുന്നു ”എന്താണെന്ന് അറിയില്ല…
കേരളത്തിൽ ഇതുപോലെതന്നെയാണ് എല്ലാ സിനിമ തിയ്യറ്ററുകളിലും ഓട്ടോയും,ഓട്ടോറിക്ഷ വിളിച്ചുവരുന്നവർക്കും, ഓട്ടോറിക്ഷ കുടുംബങ്ങൾക്കും സിനിമയ്ക്ക് വന്നാൽ ഓട്ടോറിക്ഷ തിയ്യറ്ററുകളുടെ പുറത്ത് പാർക്കിങ്ങ് ചെയ്യണം എന്ന് സിനിമ തിയ്യറ്റർ മുതലാളികൾ…

അതെന്താ ഞങ്ങളുടെ ഓട്ടോറിക്ഷകൾ തിയ്യറ്ററുകളിലെ പാർക്കിങ്ങിൽ പാർക്ക് ചെയ്താൽ ആകാശം ഇടിഞ്ഞുവീഴുമോ❓❓❓
ഞങ്ങളുടെ വണ്ടിക്ക് വിലയില്ലേ❓

ഞങ്ങൾക്കും ഒരു സിനിമ കാണാനുള്ള ആഗ്രഹം ഉണ്ട്, സിനിമ കണ്ടുകഴിഞ്ഞു തിരിച്ചുവരുമ്പോൾ വണ്ടിയിൽ ബാറ്ററി, ഡീസൽ, പെട്രോൾ,ഓട്ടോറിക്ഷ തന്നെ മോഷണം പോകാം ആ മാനസികാവസ്ഥയിൽ സിനിമ എൻജോയ് ചെയ്തുകാണാൻ സാധിക്കുകയില്ല കാരണം അത് ആ വാഹനം ഓട്ടോറിക്ഷ അത് ഞങ്ങളുടെ ഉപജീവനമാർഗ്ഗമാണ് അതൊന്നും പറഞ്ഞാൽ നിങ്ങൾ മുതലാളിമാർക്ക് അറിയില്ലല്ലോ❓

ഈശ്വരാ… ഇത് കണ്ടോ? വീണ്ടും…. ന ടുക്കത്തിൽ നാട്ടുകാർ

നിങ്ങൾ മുതലാളിമാർ ലക്ഷങ്ങൾ ഇട്ടുകളിക്കുമ്പോൾ ഞങ്ങൾ ഓട്ടോറിക്ഷക്കാർ കുടുംബം പോറ്റാൻ പെടാപ്പാടുപെടുന്നവരാണ് അതിൽ വീട്ടുകാരെ സന്തോഷിപ്പിക്കാൻ വേണ്ടി ഒരു സിനിമയ്ക്ക് വരുമ്പോൾ ഇതാണ് അവസ്ഥ. ഈ അവസ്ഥക്ക് അറുതിവരുത്തണം.”

ഈ വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജൈത്രനെ അനുകൂലിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്.

2ാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മനസു തുറന്ന്‌ മഞ്ജു വാര്യർ ; ഇത് പെറ്റമ്മയെ ഉപേക്ഷിച്ച മീനാക്ഷിക്കുള്ള തി രിച്ചടി

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *