സമ്മാൻ നിധി 6000ത്തിൽ നിന്ന് 12000 ത്തിലേക്കോ? കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ സംവിധാനം

നമുക്കറിയാം കേന്ദ്ര സർക്കാരിന്റെ പല ക്ഷേമപദ്ധതികളും ഇന്ന് നിലവിലുണ്ട്. പല പദ്ധതികളും കേരളത്തിൽ പ്രചാരം നേടിയിട്ടില്ല എന്നതുകൊണ്ട് പല ആളുകൾക്കും ഇത്തരത്തിലുള്ള പദ്ധതികളെക്കുറിച്ച് അറിയില്ല. വഴിയോര കച്ചവടക്കാർ മുതൽ ഇൻകം ടാക്സ് അടക്കാത്ത സർക്കാർ ജീവനക്കാർ അല്ലാത്ത എല്ലാ തൊഴിലാളികൾക്കും തന്നെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടിയുള്ള ഒരു സംവിധാനമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

പത്തനംതിട്ടക്കാരൻ ആകാശ് പഞ്ചരത്‌നങ്ങളിലെ ഉത്രജയെ കണ്ടെത്തിയ കഥ

ഏകദേശം 38 കോടിയോളം അസംഘടിത മേഖലകളിൽ തൊഴിലെടുക്കുന്ന ആളുകൾക്ക് ഉണ്ട് എന്നുള്ളതാണ് സർക്കാരിന്റെ കണക്ക്. അപ്പോൾ ഇത്തരത്തിലുള്ള വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന എല്ലാവരെയും ഒന്നിപ്പിക്കുകയാണ് അതിനായി ഇശ്രം പോർട്ടൽ എന്ന സംവിധാനമാണ് ആരംഭിക്കുന്നത്.

വഴിയോരക്കച്ചവടക്കാർ മുതൽ വീടുകളിൽ ജോലിക്ക് പോകുന്ന ആളുകൾ വരെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ്. ഈ ഒരു ഡാറ്റാബേസ് രജിസ്റ്റർ ചെയ്യുമ്പോൾ നമ്മുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ചാണ് സീഡ് ചെയ്യുന്നത്.

 

വിവിധ മേഖലകളിലുള്ള നിർമ്മാണ തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, വീട്ടുജോലിക്കാർ, ട്രക്ക് ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ, കർഷകതൊഴിലാളികൾ, മറ്റു വിവിധ മേഖലകളിൽ തൊഴിൽ എടുക്കുന്ന എല്ലാ അസംഘടിത മേഖലകളിലുള്ള തൊഴിലാളികളെയും ഇശ്രം പോർട്ടലിൽ ഉൾപ്പെടുത്തുന്നതാണ്.

അപ്പോൾ ഇവർക്കെല്ലാവർക്കും തന്നെ ഈശ്രo. ഗവൺമെന്റ്. ഇൻ എന്ന വെബ്സൈറ്റിലുള്ള രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. രജിസ്ട്രേഷനു ശേഷം തൊഴിലാളികൾക്ക് പ്രത്യേക യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും ഉള്ള ഈശ്രo കാർഡ് ലഭ്യമാകുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന ഈശ്രo കാർഡിനായി എപ്പോൾ വേണമെങ്കിലും വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ്.

ക്ഷേ മ പെൻഷൻ സെപ്റ്റംബറിൽ സന്തോഷ വാർത്ത. LPG സിലണ്ടറിൽ 2 മാറ്റങ്ങൾ.നവംമ്പർ മുതൽ ഇനി റേഷൻ കാർഡ് വേണ്ട

അസംഘടിത മേഖലകളിൽ തൊഴിലെടുക്കുന്ന ആളുകളുടെ ഒരു ഡാറ്റാബേസ് ആണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത്. അപ്പോൾ ഈ ഒരു ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇനി കേന്ദ്രസർക്കാറിന്റെ ആനുകൂല്യങ്ങൾ അതുപോലെ തന്നെ മറ്റു ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുക.

അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ നിങ്ങൾക്ക് സ്വന്തമായി ഇതിൽ രജിസ്റ്റർ ചെയ്ത് അംഗം ആകാവുന്നതാണ്. രണ്ടാമത്തെ അറിയിപ്പ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യിലൂടെ ഒരു വർഷത്തെ 6000 രൂപ ലഭിക്കുന്ന പദ്ധതി കൂടുതൽ പരിഷ്കരിക്കുന്നതായിട്ട് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

അപ്പോൾ ഈ പരിഷ്കരണത്തിലൂടെ ആറായിരം രൂപയിൽ നിന്ന് 12000 രൂപയിലേക്ക് ഉയർത്തുന്നത് ആയിട്ട് ലഭിക്കുന്ന വിവരങ്ങൾ ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഔദ്യോഗികമായി പ്രഖ്യാപനങ്ങളിൽ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

മൂന്നുമാസത്തെ ഇടവേളകൾ മൂന്ന് ഇൻസ്റ്റാൾമെന്റ്കളാണ് ഒരു വർഷത്തിൽ ലഭിക്കുന്നതെങ്കിൽ ഇനി 6 ഇൻസ്റ്റാൾമെന്റ്കളാണ് 12000 രൂപയാണ് അക്കൗണ്ടിലേക്ക് എത്തിച്ചേരുക. ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ ഇതിനൊരു സ്ഥിതീകരണം ഉണ്ടാവുകയുള്ളൂ.

ഏറെ വൈകിയും ഭാര്യ മടങ്ങി വന്നില്ല, യുവാവ് ചെയ്തത് കണ്ടോ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *