ആരതിയുടെ കൈപിടിച്ച് റോബിൻ ഒരു കോടിയുടെ പുതിയ വീട്ടിലേക്ക്

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. വലിയ ഒരു ആരാധക നിരയെ തന്നെയായിരുന്നു റോബിൻ ബിഗ് ബോസിലൂടെ സ്വന്തമാക്കിയിരുന്നത്. ബിഗ്‌ബോസിന് ശേഷം സിനിമയിലേക്ക് വരെ താരത്തിന് അവസരം ലഭിച്ചിരുന്നു.

മറക്കാൻ പറ്റുന്നില്ല എന്നു സാജൻ സൂര്യ – പ്രിയപ്പെട്ട ശബരിനാഥ് പോയിട്ട് 2 വർഷങ്ങൾ – വീഡിയോ

ബിഗ്‌ബോസ് അവസാനിച്ചിട്ട് നാളുകളേറെയായി എങ്കിലും ഇപ്പോഴും റോബിന്റെ തിരക്ക് മാറിയിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. ദിൽഷ ആണ് വിജയ് എങ്കിലും ബിഗ് ബോസ് സീസൺ ഫോർ ഇപ്പോഴും അറിയപ്പെടുന്നത് റോബിൻ രാധാകൃഷ്ണന്റെ പേരിൽ തന്നെയാണ്. ഇപ്പോഴും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിൽ തന്നെയാണ് റോബിൻ.

റോബിനും നടിയും ഡിസൈനറുമായ ആരതി പൊടിയും തമ്മിലുള്ള പ്രണയവും വിവാഹനിശ്ചയവുംമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ സിനിമ തിരക്കുകൾ സംബന്ധിച്ച് റോബിൻ കൂടുതലായും കൊച്ചിയിലാണ് ഉള്ളത്.

കുഞ്ഞിന്റെ പേരും ചിത്രങ്ങളും പങ്കുവെച്ച് യുവയും മൃദുലയും – മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരമാണ് റോബിന്റെ സ്വദേശം ആണെങ്കിലും സിനിമ തിരക്കുകൾ കാരണം കൊച്ചിയിൽ എപ്പോഴും എത്തേണ്ടതിനാൽ അവിടെ ഒരു പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ആ സന്തോഷമാണ് പ്രേക്ഷകരെ സോഷ്യൽ മാധ്യമങ്ങളിലൂടെ റോബിൻ അറിയിച്ചിരിക്കുന്നത്.

ഈ ഫ്ലാറ്റിലേക്ക് തന്റെ പ്രിയപ്പെട്ട ആരതിയുടെ കൈകൾ പിടിച്ചു കൊണ്ടായിരുന്നു റോബിൻ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്തു. ഏകദേശം ഒന്നരക്കോടി രൂപയോളം വിലമതിക്കുന്ന ഒരു ഫ്ലാറ്റ് ആണ് ഇതെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

കുഞ്ഞ് ഷൂസുകളും പാൽനിറമുള്ള ഫ്രോക്കുമണിഞ്ഞ് ഒന്നുമറിയാതെ അവൾ ഉറങ്ങുന്നു – ശോകമൂകം ഈ വീട്

താൻ വളരെ ലളിതമായ ഒരു ഫ്ലാറ്റ് വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത് എന്നും, വളരെ കുറച്ച് സമയം കൊണ്ട് തന്നെ മനസ്സിനിണങ്ങിയ രീതിയിൽ ഫ്ലാറ്റ് നിർമ്മിച്ച് തരുവാൻ നിർമ്മാതാക്കൾക്ക് സാധിച്ചു എന്നും ഒക്കെ റോബിൻ വ്യക്തമാക്കി. .

കാഡിയ ഇവന്റ് കമ്പനി ആണ് ഈ ഫ്ലാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. അവർക്കൊപ്പം നിന്നു തന്നെയാണ് റോബിൻ വീഡിയോ എടുത്തിരിക്കുന്നത്. വളരെ ചെറിയ സമയം കൊണ്ടാണ് തന്റെ മനസ്സിനിണങ്ങിയ രീതിയിൽ വളരെ ലളിതമായി ഫ്ലാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. തന്റെ സുഹൃത്തായ വിപിൻ ചേട്ടനും അദ്ദേഹത്തിന്റെ അച്ഛനും ആണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് എന്നും ഒക്കെ തന്നെ റോബിൻ വീഡിയോയിലൂടെ തുറന്നു പറയുന്നുണ്ട്.

ഈ ചതി എന്നോട് വേണ്ടായിരുന്നു വിനയൻ സാറേ – സിനിമയിൽ നിന്നു തന്റെ ഗാനം ഒഴിവാക്കിയതിന് കുറിച്ച് പന്തളം ബാലൻ

വുഡും ആർട്ടും ഒക്കെ ചേരുന്ന രീതിയിൽ ആണ് ഫ്ലാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ ലളിതമായ എന്നാൽ ഒരു പോസിറ്റീവ് രീതിയിലാണ് ഇത് കാണാൻ സാധിക്കുന്നത്. വുഡ് ആൻഡ് മെറ്റൽ കോമ്പിനേഷൻ ഇവിടെ ഉപയോഗിച്ച് കാണാൻ സാധിക്കുന്നു. കാണുമ്പോൾ തന്നെ ഒരു വൈബ് തോന്നിക്കുന്ന രീതിയിലാണ് ഈ ഫ്ലാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് വീഡിയോയിലൂടെ മനസിലാക്കുവാൻ സാധിക്കുന്നു.

നെഞ്ചുപൊട്ടി പൂർണിമ ഇന്ദ്രജിത്, വിതുമ്പി പ്രാർത്ഥന, സങ്കടത്തോടെ യാത്രയാക്കി.. ഇനി എന്നാണ്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *