കുമ്മനടിച്ചത് ഞാനല്ല, തുറന്നടിച്ച് സ്ഥലം MLA

അങ്കമാലിയിലെ ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്ക് മറുപടിയുമായി പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി രംഗത്ത് എത്തി. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോട് കൂടിയുള്ള കുറിപ്പിൽ മമ്മൂട്ടിക്ക് അറിയാതെ പറ്റിയ അമളിയാണ് മുകളിലെ ഷോറും ഉദ്ഘാടനം എന്നാണ് എം എൽ എ നൽകിയ വിശദീകരണം.

അനുശോചനം അറിയിച്ച് സഹപ്രവർത്തകർ ഒപ്പം പ്രേക്ഷകരും – കണ്ണീരോടെ സാബുമോൻ

കെട്ടിടത്തിൻറെ മൊത്തം ഉദ്ഘാടകൻ മമ്മൂട്ടിയായിരുന്നെങ്കിലും മുകളിലെ ഷോറും ഉദ്ഘാടനം എം എൽ എയായിരുന്നുവെന്നും എൽദോസ് കുന്നപ്പള്ളി വിശദീകരിക്കുന്നു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തെന്നും അദ്ദേഹത്തിൻറെ കയ്യിൽ നിന്ന് വാങ്ങുന്നത് പരിഹസിക്കുന്നതിന് തുല്യമാകുമെന്നതിനാൽ അത് ചെയ്തില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ എം എൽ എ വിശദീകരിച്ചു.

എൽദോസ് കുന്നപ്പള്ളിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം -#കുമ്മനടിച്ചത്_ഞാനല്ല…

ഞങ്ങടെ കാറും പോയി.. കാശും പോയി.. നടി സ്‌നേഹയ്ക്കും ഭർത്താവിനും സംഭവിച്ചത്

ബഹു. നടൻ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്‌ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു.

ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എൽ എയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി.

അച്ഛനെ ജീവന് തുല്യം സ്നേഹിക്കുന്നവരുടെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകും , വീഡിയോ വൈറലാകുന്നു

എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശെരിയായ നടപടിയല്ല.

ഇതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്.

വിശേഷം പങ്കുവച്ച് അഭയ ഹിരണ്മയി, ഇനി മറ്റൊരു ജീവിതം? കല്യാണപ്പെണ്ണായി ഒരുങ്ങി താരം

കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.

നടുക്കുന്ന സംഭവം, ഭാര്യയുമായി വീഡിയോകോളിനിടെ ഭർത്താവിന് സംശയം, ലൈവായി ഭാര്യ ചെയ്തത്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *