വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിന് പൊങ്കാല

വിസ്മയ എന്ന ഇരുപത്തി നാലുകാരിയുടെ അവസ്ഥ നാളെ ഓരോ വീട്ടിലും സംഭവിച്ചേക്കാം എന്ന് ഓർമിപ്പിച്ച നടൻ ജയറാമിന്റെ ഫേസ്ബുക് പോസ്റ്റിൽ പൊങ്കാലയുമായി മലയാളികൾ. പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരുടെ മനസ്സുകളിൽ നോവായി മാറുകയാണ് വിസ്മയ. മാതാപിതാക്കൾ വിഷമിക്കും എന്ന് കരുതി ഭർത്താവിന്റെ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി കഴിയുന്ന കേരളത്തിലെ പെൺമക്കൾക്ക് എല്ലാ പ്രശ്നങ്ങൾ പങ്കു വെക്കാവുന്ന തരത്തിൽ സൈബർ ഇടങ്ങൾ തുറന്നു കഴിഞ്ഞു.

Also read : നടൻ കാളിദാസ് ജയറാമിനെ തേടി വിസ്മയയുടെ പ്രണയലേഖനം മ ര ണശേഷംഎത്തി; വായിച്ച് ചങ്കുപൊട്ടി നടൻ

അതേസമയം പോസ്റ്റിനു താഴെ വ്യക്തിപരമായി തന്നെ കമന്റുകൾ പങ്കിട്ടു എത്തിരിക്കുകയാണ് ആരാധകർ. ഒരു ആരാധകന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ഇന്നു നി ….നാളെ……. എന്ന ചിന്താഗതി മാറ്റിട്ട്, കെട്ടിച്ചു വിട്ട പെൺമക്കൾ ഒരു നാൾ തിരിച്ചു വീട്ടിൽ വന്ന് നിന്നാൽ കുടുംബത്തിന് ഒരു അപമാനവും ഇല്ല എന്ന അവബോധം ഉണ്ടാക്കി നൽകിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു .പെൺകുട്ടികൾ തിരിച്ചു വീട്ടിൽ വന്ന് നിൽക്കുമ്പോൾ ഒരു പ്രയോജനം ഇല്ലാത്ത സമൂഹ നിരീക്ഷണ കാഴ്ചപ്പാട് മാറേണ്ടതുണ്ട് ഇത് ഭയക്കുന്ന മാതാപിതാക്കളാണ് മക്കളെ ഈ ദുർഗതിയിലേക്ക് തള്ളി വിടുന്നത്. അങ്ങയെ പോലുള്ള സെലിബ്രിറ്റികൾക്ക് ഈ സമൂഹത്തിനെ ബോധവത്ക്കരിക്കാനുളള സ്പേയ്സ് ധാരാളം ഉണ്ട് .ബോധവത്കരണമാണ് ഒരെ ഒരു പോംവഴി മുന്നോട്ട് വരുമെന്ന് കരുതുന്നു.ദൈവം അനുഗ്രഹിക്കട്ടെ.

ഒരു പെൺകുട്ടിക്ക് വിവാഹമല്ല ആദ്യം വേണ്ടത്,സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു ജോലിയണ് വേണ്ടത്.പെൺമക്കളുണ്ടായാൽ ധാരാളം സമ്പാദിക്കണമെന്ന ചിന്തയുള്ള മാതാപിതാക്കളോട് ധാരാളം സമ്പാദിച്ചുകൊള്ളുക “അവളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം” ഈ ചേട്ടൻ തന്നെ അല്ലേ ഒരു സ്വർണ്ണകടയുടെ പരസ്യത്തിൽ മകളെ സ്വർണ്ണാഭരണത്തിൽ മുക്കി അണിയിച്ചൊരുക്കി കല്യാണത്തിന് അയക്കണമെന്ന് പറയുന്നേ ന്റെ ചേട്ടാ നിലപാട്

ഒരു പരസ്യം ഓർമ്മ വരുന്നു.എന്റെ ചക്കി നിങ്ങളുടെ മാളവിക….അച്ഛനമ്മമാരുടെ ഏറ്റവും വലിയ സ്വപ്നവും നെഞ്ചിലെ തീയും പെൺമക്കളുടെ കല്യാണമാണെന്നും,കല്യാണത്തിന് തിളങ്ങാനും സുന്ദരിയാകാനും അടിമുടി സ്വർണ്ണം വേണമെന്നുമൊക്കെ പറഞ്ഞൊന്ന്….ആ ചിന്ത മാറാത്തിടത്തോളം ഇതൊക്കെ ആവർത്തിച്ച് കൊണ്ടേയിരിക്കും.

ഇമ്മാതിരി ഊളപരസ്യങ്ങളിൽ അഭിനയിക്കുന്നതിനൊന്നും കുഴപ്പമില്ല.. ആടയാഭരണങ്ങളും സ്ത്രീധനം പോലുള്ള ഏർപ്പാടുകളും പണത്തിന്റെ കുത്തൊഴുക്കും കൊണ്ടുനിറഞ്ഞ വിവാഹമാമാങ്കങ്ങളെ സമൂഹത്തിൽ നോർമലൈസ് ചെയ്യുക.. ദേ, ദിതൊക്കെയാണ് ‘അന്തസ്സുറ്റ മാതൃകാ’ വിവാഹമെന്നും മാതാപിതാക്കളുടെ അഭിമാനമെന്നും ഒക്കെ സാധാരാണക്കാരായ പ്രേക്ഷകരെ കൂടി പറഞ്ഞുമയക്കുക.. അഷ്ടിക്ക് വകയില്ലാത്തവനെക്കൊണ്ടും അഭിമാനവും പത്രാസും കാണിക്കാൻ വേണ്ടി ലോണെടുപ്പിച്ച് മക്കളെ സ്വർണം വാങ്ങിപ്പിച്ച്ഇട്ടുമൂടിച്ച് കുത്തുപാളയെടുപ്പിക്കുക..

ഇമ്മാതിരിയുള്ള പൊതുബോധം സമൂഹത്തിൽ പ്രചരിപ്പിക്കുന്ന പരസ്യമുതലാളിമാരെയും അഭിനേതാക്കളെയും പ്രതിസ്ഥാനത്ത് നിർത്താതെ രണ്ട് നന്മമരം പോസ്റ്റ് ഇട്ടതുകൊണ്ടൊന്നും കാര്യല്ല്യ.. പരസ്യത്തിലെ ലാസ്റ്റ് ഡയലോഗാണ് പൊളി -അവൾ തിളങ്ങട്ടേന്ന്

അതേസമയം നേരത്തെ വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ കാളിദാസ്. ഏറെ വേ ദനയോടെയാണ് താരം ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എ രിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’

വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് വ്യക്തമാക്കി. സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുടെ പെൺകുട്ടികളെ കൈപിടിച്ച് ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

Also read : ഫാദേഴ്‌സ് ഡേ ആശംസകളുമായി ദുല്‍ഖര്‍ ! ചിത്രം വൈറലാകുന്നു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *