നടൻ കാളിദാസ് ജയറാമിനെ തേടി വിസ്മയയുടെ പ്രണയലേഖനം  മ ര ണശേഷംഎത്തി; വായിച്ച് ചങ്കുപൊട്ടി നടൻ

വിസ്മയ എന്ന ഇരുപത്തി നാലുകാരിയുടെ വിയോഗത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വിസ്മയയുടെ അടുത്ത സുഹൃത്തായ അരുണിമ സോഷ്യൽ മീഡിയയിൽ വികാര നിർഭരമായ കുറിപ്പ് പങ്കുവെച്ചത്. രണ്ടു വർഷം മുൻപ് നടന്ന വാലന്റൈൻസ് ഡേയിൽ കോളേജിൽ പ്രണയ ലേഖന മത്സരം നടത്തിരുന്നു. അന്ന് വിസ്മയയും എഴുതി. ഒരു പ്രണയ ലേഖനം, തമാശക്ക്. അവളുടെ പ്രിയപ്പെട്ട സിനിമ താരം കാളിദാസ് ജയറാമിന്.

അരുണിമ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം. രണ്ട് വർഷം മുന്നേയുള്ള Valentines day കോളേജിൽ love letter competition നടക്കുവാ , അന്നവളും എഴുതി ഒരു love letter ,ഒരു തമാശക്ക്…..,അവളുടെ favorite actor കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് fbil പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും share ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും share ചെയുന്നു…. post viral ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ call ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു….😇 അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ love letter facebookil post ചെയ്തു. ആരും share ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും share ചെയ്യുന്നില്ലന്ന് മനസിലായപ്പോ post മൂഞ്ചിയല്ലെന്ന് പറഞ്ഞു അവൾ കുറെ ചിരിച്ചു….

ഇന്നിപ്പോ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുവാ…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവൾ ആഗ്രഹിച്ച പോലെ Viral ആയി 😔💔 കഴിഞ്ഞ 6 വർഷം ആയ് കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആ,ത്മ ഹ, ത്യ ചെയ്യില്ല ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം ന ര, ക യാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നി, യ മ ത്തിനു മുന്നിൽ വരണം ശി, ക്ഷി ക്ക പെടണം 🙏 🙏 🙏 🙏 ഇങ്ങനെ ആയിരുന്നു അരുണിമ പകനുവെച്ച ഫേസ്ബുക് കുറിപ്പ്.

എന്നാൽ വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ കാളിദാസ്. ഏറെ വേ ദനയോടെയാണ് താരം ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എ രിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’

വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് വ്യക്തമാക്കി. സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുടെ പെൺകുട്ടികളെ കൈപിടിച്ച് ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.

Also read : ഫാദേഴ്‌സ് ഡേ ആശംസകളുമായി ദുല്‍ഖര്‍ ! ചിത്രം വൈറലാകുന്നു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *