5000 രൂപ സഹായം റേഷൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കണം 30 നകം ചെയ്യണം.ക്ഷേമ പെൻഷൻ 2 അറിയിപ്പ് സ്കൂൾ തുറക്കും

ശനി ഞായർ ദിവസങ്ങളിൽ കാലാവസ്ഥ ശക്തിപ്രാപിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 50 കിലോമീറ്റർ വേഗതയിലുള്ള ശക്തിയേറിയ കാറ്റും ഉണ്ടാകും അതുകൊണ്ടുതന്നെ കടലിൽ പോകുന്ന ആളുകൾ പ്രത്യേകം ശ്രദ്ധിക്കണം എന്നുള്ള നിർദ്ദേശങ്ങളും വന്നിട്ടുണ്ട്.

സമ്മാൻ നിധി 6000ത്തിൽ നിന്ന് 12000 ത്തിലേക്കോ? കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ പുതിയ സംവിധാനം

രണ്ടാമത്തെ അറിയിപ്പ്. സംസ്ഥാനത്ത് റേഷൻ കാർഡ് ഉള്ള എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവരും ശ്രദ്ധിക്കണം. നവംബർ മാസം ഒന്നാം തീയതി മുതൽ ഇപ്പോഴുള്ള നിങ്ങളുടെ റേഷൻ കാർഡ് മാറ്റി നിങ്ങൾക്ക് ഒരു സ്മാർട്ട് കാർഡ് ലഭിക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ ആരംഭിക്കുകയാണ്.

അപ്പോൾ ഇതിന് മുന്നോടിയായി സംസ്ഥാനത്തെ റേഷൻ കാർഡ് ഡാറ്റാബേസിലെ തെറ്റുകൾ തിരുത്തുന്നതിനായി നിലവിലെ റേഷൻ കാർഡിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അവ തിരുത്തുന്നതിനും മ ര ണപ്പെട്ട ആളുകളുടെ നിലവിലെ റേഷൻ കാർഡിൽ നിന്ന് കുറവ് ചെയ്യുന്നതിനും വേണ്ടിയുള്ള അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ സെന്റർ മുഖാന്തരം ഈ സെപ്റ്റംബർ മാസം മുപ്പതാം തീയതിക്കു മുൻപായി തന്നെ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം എന്നാണ് ജില്ലാ സപ്ലൈ ഓഫീസ് അറിയിക്കുന്നത്.

പ്രത്യേകമായി തന്നെ എല്ലാ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ടത് മരണപ്പെട്ട ആളുകളെ നിലവിലെ റേഷൻ കാർഡിൽ നിന്നും കുറവ് ചെയ്യാത്തത് അടക്കം റേഷൻ വിഹിതം അനർഹമായി കൈപറ്റിയിട്ടുണ്ടെങ്കിൽ അവരിൽനിന്ന് കൈപ്പറ്റിയ റേഷൻ വിഹിതത്തിന്റെ വിപണി വില ഈടാക്കുന്നത് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചിരിക്കുന്നു.

മൂന്നാമത്തെ അറിയിപ്പ്. സംസ്ഥാനത്തെ സ്കൂളുകൾ വൈകാതെ തന്നെ തുറക്കും എന്ന് ഉള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രായോഗികത പരിശോധിക്കുന്നതിന് വേണ്ടി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഈ ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം മുഖ്യമന്ത്രിയുമായി കൂടിയ ആലോചിച്ചതിനു ശേഷം മാത്രമേ സ്കൂളുകൾ തുറക്കുന്നത് മായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഏറെ വൈകിയും ഭാര്യ മടങ്ങി വന്നില്ല, യുവാവ് ചെയ്തത് കണ്ടോ

സ്കൂളുകൾ തുറക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. അപ്പോൾ ഘട്ടംഘട്ടമായി സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുവാനുള്ള സാധ്യതകളാണ് ഇപ്പോൾ മുന്നിലുള്ളത്. വാ ക്സിനേഷൻ ഇപ്പോൾ ദ്രുതഗതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. സെപ്തംബർ അഞ്ചാം തീയതിക്കുള്ളിൽ പരമാവധി അധ്യാപകർക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

നാലാമത്തെ അറിയിപ്പ്. സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഈയൊരു സെപ്റ്റംബർ മാസം ഇരുപത്തിയഞ്ചാം തീയതിക്ക് ശേഷം വിതരണം ആരംഭിക്കും എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരങ്ങൾ. മസ്റ്ററിങ് മായി ബന്ധപ്പെട്ടുള്ള പുതിയ അപ്ഡേറ്റുകൾ ഒന്നും ലഭ്യമായിട്ടില്ല.

എന്നാൽ ക്ഷേ മനിധി പെൻഷനും സാമൂഹിക സു രക്ഷാ പെൻഷനും കൂടി രണ്ടു പെൻഷനും കൂടി ഒരാൾക്ക് ലഭിക്കില്ലെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. അതായത് 2017- ൽ തന്നെ ഇരട്ട പെൻഷൻ ഒഴിവാക്കാനുള്ള ഒരു സർക്കുലർ ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്.

അഞ്ചാമത്തെ അറിയിപ്പ്. മാതൃവന്ദനം പദ്ധതി പ്രകാരം അമ്മമാർക്ക് ലഭിക്കേണ്ടിയിരുന്ന 5000 രൂപയുടെ ധനസഹായം നിരവധി ആളുകൾക്ക് ലഭ്യമായിട്ടില്ല എന്ന് ഒരുപാട് പേർ പ രാതി നൽകിയിട്ടുണ്ട്. അംഗനവാടി മുഖാന്തരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇയൊരു തുകയുമായി ബന്ധപ്പെട്ട ജീവനക്കാരുമായി തർക്കത്തിനും ഇടയാക്കുന്നുണ്ട്. ആദ്യ പ്രസവത്തിന് 5,000 രൂപ മൂന്ന് തവണകളായിട്ട് ലഭിക്കുക.

പത്തനംതിട്ടക്കാരൻ ആകാശ് പഞ്ചരത്‌നങ്ങളിലെ ഉത്രജയെ കണ്ടെത്തിയ കഥ

അപ്പോൾ ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ ഈ ഒരു തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ടുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത് അപേക്ഷകളെല്ലാം തന്നെ കേന്ദ്ര സോഫ്റ്റ്‌വെയറിലേക്ക് അപ്‌ലോഡ് ചെയ്യുന്നുണ്ട് എന്നും. സോഫ്റ്റ്‌വെയറിലെ തകരാറുകൾ അക്കൗണ്ട് നമ്പർ ആധാറുമായി ബന്ധിപ്പിച്ചപ്പോഴും ചില തകരാറുകളും ആണ് ഈ തുക ലഭിക്കാത്തതും എന്നാണ് വനിതാ ശിശു വകുപ്പ് അറിയിക്കുന്നത്.

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്ക് തുക ലഭ്യമാകുന്നത്. ആധാറിൽ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടെങ്കിൽ ഈ ഒരു തുക ലഭിക്കുകയില്ല.മാത്രമല്ല ആധാർ തിരുത്തിയാൽ ആ ഒരു വിവരങ്ങൾ വെച്ചുകൊണ്ട് വീണ്ടും അപേക്ഷകൾ സമർപ്പിക്കണം.

കുടുംബവിളക്കിൽ നിന്നും മാറാനുള്ള കാരണം കല്യാണമോ? സത്യാവസ്ഥ പറഞ്ഞ് സീരിയൽ നടി അമൃത നായർ..

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *