ഇന്ന് മെസിയുടെ പിറന്നാൾ, ഫുട്ബോൾ ലോകത്തു അത്ഭുതങ്ങൾ ആവർത്തിക്കുന്ന മാന്ത്രികന് ഒരു വയസ് കൂടി പിന്നിടുമ്പോൾ

ഫുട്‌ബോൾ എന്ന കളി ലോകത്തെ മിശിഹ 34ൻറെ നിറവിൽ എത്തിരിക്കുന്നു . റൊസാരിയോയിലെ തെരുവുകളിലേക്ക് കപ്പുമായി എത്തുന്ന ലയണൽ മെസിക്കായുള്ള കാത്തിരിപ്പിലാണ് കാൽ പന്തിൻറെ ലോകം ഇപ്പോൾ . ഇപ്പോൾ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ ഗോളടിച്ചും അടിപ്പിച്ചും അയാൾ അത്‌ഭുതങ്ങൾ തീർക്കുന്നു.

Also read : വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിന് പൊങ്കാല

മെസിയുടെ ബൂട്ടിൽ ഒളിപ്പിച്ച വിസ്‌മയങ്ങൾ ബ്രസീലിലെ മാരക്കാനയിൽ വസന്തം തീർക്കണം. അർജൻറീനക്കായി കിരീടം സ്വന്തമാക്കണം.1987 ജൂൺ 24ന് റൊസാരിയോയിൽ ഫാക്‌ടറി തൊഴിലാളിയുടെ മകനായാണ് ലയണൽ ആന്ദ്രെ മെസിയുടെ ജനനം. പിന്നീട് തൻറെ 13-ാം വയസിൽ നൗകാമ്പിലെത്തിയ മെസി ബാഴ്‌സലോണയിലൂടെ കാൽപന്തിൻറെ ലോകത്തെ മുടിചൂടാ മന്നനായി മാറി.

ബാലൻ ദ്യോർ പുരസ്‌കാരവും ഒപ്പം ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ആറ് തവണ സ്വന്തമാക്കി. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ഗോൾ നേടിയതിന് ഗിന്നസ് റെക്കോഡ്. 2014 ലോകകപ്പിലെ മികച്ച താരം. ലാലിഗയിൽ ഏറ്റവും കൂടുതൽ ഹാട്രിക്കുകളും ഗോളുകളും അസിസ്റ്റുകളും. ബാഴ്‌സയുടെ ഏക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ.

Also read : നടൻ കാളിദാസ് ജയറാമിനെ തേടി വിസ്മയയുടെ പ്രണയലേഖനം മ ര ണശേഷംഎത്തി; വായിച്ച് ചങ്കുപൊട്ടി നടൻ

എന്നിങ്ങനെ താരതമ്യങ്ങളില്ലാത്ത ആ പ്രതിഭ ഫുട്‌ബോൾ ലോകത്ത് സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക നീളുന്നു. ബാഴ്‌സക്കായി 34 കിരീടങ്ങൾ സ്വന്തമാക്കിയപ്പോഴും അർജൻറീനക്കായി ഒരു കിരീടമെന്ന മെസിയുടെ സ്വപ്‌നം ഇപ്പോഴും ബാക്കിയാണ്. കോപ്പയിൽ മെസി മുത്തമിടുന്നത് കാണാനുള്ള കാത്തിരിപ്പാണ് ഇത്തവണ. മൂന്ന് പതിറ്റാണ്ടോളം നീളുന്ന പ്രാർഥനകൾ സഫലമാകണം

പത്താം വയസിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മെസിയെത്തേടിയെത്തി. ശരീര വളർച്ചയ്ക്ക് അത്യാവശ്യമായ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം അവനെ പിടികൂടി ഇരിന്നു. ധാരാളം പണം ചിലവഴിച്ചു കൊണ്ടുള്ള ചികിത്സക്ക് മാത്രമേ ഈ രോഗത്തിൽ നിന്ന് ലിയോയെ മോചിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ.

എന്നാൽ സാധാരണക്കാരായ മെസിയുടെ മാതാപിതാക്കൾക്ക് ഇത്ര വലിയൊരു തുക തന്റെ മകന്റെ ചികിത്സയ്ക്ക് സംഘടിപ്പിക്കുവാൻ ഒട്ടും തന്നെ കഴിവുണ്ടായിരുന്നില്ല. അസാമാന്യ പ്രതിഭയായിരുന്ന മെസിയുടെ ഫുട്ബോൾ ജീവിതം അവന്റെ കൗമാര പ്രായത്തിനും മുന്നേ അവസാനിച്ചേക്കുമെന്ന അവസ്ഥയിൽ വരെയെത്തി.

പക്ഷെ അവിടെ വെച്ച് അവന്റെ ജീവിത കഥയിൽ ഒരു വഴിത്തിരിവ് സംഭവിക്കുകയായിരുന്നു . മെസിയെന്ന അർജന്റീനിയൻ അത്ഭുത ബാലനെ കുറിച്ച് അറിഞ്ഞ ‌സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടർ കാർലസ് റക്സാച്ച് മെസിയെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ തീരുമാനിക്കുക ആയിരുന്നു. ബാഴ്സലോണയുമായി കരാറൊപ്പിട്ടാൽ മെസിയുടെ മുഴുവൻ ചികിത്സാ ചിലവും ക്ലബ്ബ് ഏറ്റെടുക്കുമെന്നും റക്സാച്ച് മെസിയുടെ മാതാപിതാക്കളെ അറിയിച്ചു.

മെസിയുടെ കഴിവിനെക്കുറിച്ച് റക്സാച്ചിനുണ്ടായിരുന്ന ദീർഘ വീക്ഷണമാണ് ഇന്ന് നാം കാണുന്ന ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറെ സൃഷ്ടിച്ചതെന്ന് സംശയം കൂടാതെ തന്നെ പറയാം. അന്ന് റക്സാച്ച് ഒരു നാപ്കിൻ പേപ്പറിൽ ഒപ്പിട്ടു മെസിക്ക് നൽകിയ കരാറിന് ഫുട്ബോൾ ലോകം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

എന്നാൽ, ക്ലബ്ബ് ജേഴ്സിയിൽ ഇനി നേട്ടങ്ങളൊന്നും സ്വന്തമാക്കാനില്ലാത്ത മെസിയുടെ കരിയറിൽ ഇപ്പോളും ഒരു കറുത്ത പാടായി ശേഷിക്കുന്നത് ദേശീയ ടീമിനൊപ്പം ഒരു പ്രധാന കിരീടം ഇല്ലെന്ന സ്വപ്നം തന്നെ ആണ് . ഒളിമ്പിക്സിൽ ടീമിനൊപ്പം സ്വർണം നേടിയിട്ടുണ്ടെങ്കിലും അതിൽ ആരാധകർ ഇനിയും തൃപ്തരല്ല.

അർജന്റീനിയൻ ടീമിനൊപ്പമുള്ള കിരീട വരൾച്ച അവസാനിപ്പിക്കാൻ രണ്ടും കൽപ്പിച്ചാണ് മെസി ഇത്തവണത്തെ കോപ്പയിൽ കളിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും ഉജ്ജ്വല പ്രകടനങ്ങളുമായി. ഇത്രയും നാൾ തന്നിൽ നിന്ന് വഴുതി നിന്ന ആ അന്താരാഷ്ട്ര കിരീടനേട്ടം ഇക്കുറി സാധ്യമാക്കുമെന്ന പ്രതീക്ഷ എല്ലാവർക്കും മെസി നൽകുകയും ചെയ്യുന്നു.

മെസ്സി എന്ന ഈ അത്ഭുത പ്രതിഭയെ കുറിച്ച് പണ്ടൊരിക്കൽ ഒരു പ്രശസ്ത സാഹിത്യകാരൻ പറഞ്ഞത് ഇങ്ങനെയാണ്, ” മെസിയെക്കുറിച്ചുള്ള ഏറ്റവും സവിശേഷമായ കാര്യം എന്താണെന്നാൽ മെസിക്കറിയില്ല, അദ്ദേഹമാണ് സാക്ഷാൽ ലയണൽ മെസിയെന്നത്”. അതെ അത് തന്നെയാണ് ഈ മുപ്പത്തിനാലാം ജന്മദിനത്തിൽ അദ്ദേഹത്തോട് പറയാനുള്ളതും.

മെസി, നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയില്ല, അതറിയാതെ നിങ്ങൾ ഞങ്ങളെ ആനന്ദിപ്പിച്ചു കൊണ്ടിരിക്കുന്നു. മൈതാനത്തെ നിങ്ങളുടെ ഓരോ നീക്കവും ഞങ്ങളെ ഉന്മാദിപ്പിച്ചു കൊണ്ടിരിക്കുന്നു. അത് ഇനിയും വർഷങ്ങളോളം തുടരാനാകട്ടെയെന്ന് ആശംസിക്കുന്നു. ജന്മദിനാശംസകൾ

Also read : ഫാദേഴ്‌സ് ഡേ ആശംസകളുമായി ദുല്‍ഖര്‍ ! ചിത്രം വൈറലാകുന്നു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *