പാതിരാത്രിയിൽ മാലിക് കണ്ട് മമ്മൂട്ടി പറഞ്ഞ കമൻറ് കേട്ടോ?

പുലർച്ചെ മൂന്നു മണി ആകാറായപ്പോൾ നടൻ ഫഹദ് ഫാസിലിന്റെ മൊബൈലിലേക്ക് വിലപ്പെട്ട ആ ഫോൺകോൾ എത്തി. അങ്ങേ തലയ്ക്കൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ്. രാത്രി പന്ത്രണ്ട് മണിക്ക് ആമസോൺ പ്രൈമിൽ പ്രദർശനം തുടങ്ങിയ മാലിക് കണ്ടു ഫഹദിനെ അഭിനന്ദിക്കാൻ വിളിച്ചതാണ് മമ്മൂക്ക.

പാലുകാച്ചൽ കഴിഞ്ഞു, പുതിയ ജീവിതത്തിലെ പുത്തൻ വിശേഷങ്ങളുമായി മൃദുല വിജയും യുവ കൃഷ്ണയും

ആമസോണിൽ റിലീസായ മാലിക്ക് മികച്ച ചിത്രമെന്ന അഭിപ്രായവുമായി മുന്നേറുമ്പോൾ ചിത്രം കണ്ട് മമ്മൂട്ടി ചെയ്ത ഈ പ്രവർത്തി ഒരു പ്രമുഖ ഓൺലൈൻ മാധ്യമമാണ് പുറത്തുവിട്ടിരിക്കുന്നത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രാത്രി പന്ത്രണ്ട് മണി മുതൽ ആണ് ആമസോണിൽ മാലിക് പ്രദർശിപ്പിച്ച് തുടങ്ങിയത്. രാത്രി പന്ത്രണ്ടിന് തന്നെ മമ്മൂക്ക ഭാര്യ സുൽഫത്തിനൊപ്പം സിനിമ കണ്ടെന്നും അതിനുശേഷം ഫഹദ് ഫാസിലിനെ വിളിച്ച് തന്റെ അഭിപ്രായം പറഞ്ഞെന്നുമാണ് റിപ്പോർട്ട്. ഫഹദിന്റെ കരിയർ ബെസ്റ്റ് ആണ് ഈ സിനിമ എന്നതാണ് മമ്മൂക്കയുടെ അഭിപ്രായം എന്നറിയുന്നു.

കാരണം അറിഞ്ഞ് പോ ലീ സ് ഉദ്യോഗസ്ഥരെ പോലും ക ണ്ണീരിലാഴ്ത്തിയ സംഭവം ഇങ്ങനെ

നേരത്തെ ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമുള്ള ചില റഫ് കട്ടുകൾ മമ്മൂട്ടിയെ സിനിമയുടെ അണിയറ പ്രവർത്തകർ കാണിച്ചിരുന്നു എന്നും വാർത്ത വന്നിരുന്നു. മാത്രമല്ല, മാലിക്കിലെ നായക കഥാപാത്രമായ സുലൈമാൻ മാലിക്കായി മാറാൻ ഫഹദ് ഫാസിലിന് നിർണായകമായ ചില ഉപദേശങ്ങൾ നൽകിയത് മമ്മൂട്ടി ആണെന്നും വാർത്തകൾ ഉണ്ടായിരുന്നു.

മാലിക്കിന്റെ കൗമാരകാലം മുതൽ വാർദ്ധക്യം വരെയുള്ള വിവിധ മാറ്റങ്ങൾ ശരീരഭാരം കൂട്ടി അവതരിപ്പിക്കാനും അങ്ങനെ വ്യത്യസ്തത കൊണ്ടുവരാനുമാണ് ആദ്യം ഫഹദ് ഫാസിലും സംവിധായകൻ മഹേഷ് നാരായണനും തീരുമാനിച്ചിരുന്നത് എന്നും ഇത്തരത്തിൽ ശരീരം തടി വെപ്പിക്കാൻ ശ്രമിച്ചാൽ ഫഹദിന്റെ അഭിനയത്തിലെ ബാലൻസ് തന്നെ നഷ്ടമാകുമെന്ന് മമ്മൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നെന്നും വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

ഇതനുസരിച്ച് ആണത്രേ ശരീരഭാരം കൂട്ടാനുള്ള തീരുമാനം ഉപേക്ഷിച്ച് ഫഹദ് ഫാസിൽ ഭാരം കുറയ്ക്കുന്നത്. മാലിക്കിന്റെ ക്ലൈമാക്സിൽ മെലിഞ്ഞുണങ്ങി എല്ലും തോലുമായ ഫഹദ് ഫാസിലിനെ കണ്ടു പ്രേക്ഷകർ ഒന്നടങ്കം ഞെട്ടുമ്പോൾ അത് ഒരു നടനെന്ന നിലക്കുള്ള ഫഹദ് ഫാസിലിന്റെ വിജയത്തിന്റെ അടയാളപ്പെടുത്തൽ തന്നെയാണ്.

മാലിക്കിനെ പ്രശംസിച്ചും ഫഹദ് ഫാസിലിന്റെ പ്രകടനത്തെ അഭിനന്ദിച്ചും പ്രേക്ഷക അഭിപ്രായം പ്രവഹിക്കുകയാണ് ഇപ്പോൾ. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഫഹദിനെ കൂടാതെ നിമിഷ, വിനയ് ഫോർട്ട്, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന് പുറകിലുണ്ട്.

3 പെൺകുട്ടികൾ, എന്തിന് ഇത് ചെയ്തു എന്ന് ഒരു എത്തും പിടിയും കിട്ടാതെ 6 വർഷങ്ങൾ, ന ടു ക്കം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *