മുല്ലപ്പെരിയാർ ഡാം തുറന്നപ്പോൾ വീഡിയോ കാണുക – ആ ശ ങ്ക വേണ്ടന്ന് അധികൃതർ – Mullapperiyar dam

കനത്ത മഴയ്ക്ക് പിന്നാലെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം ഇന്ന് രാവിലെ തുറന്നു. സ്പിൽവേയിലെ മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 35 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.

പാലക്കാട് മെഡിക്കൽ കോളേജിലെ ഈ ഡോക്ടർ ചെയ്തത് കണ്ടോ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

സെക്കൻഡിൽ 534 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുകുക എന്നതാണ് തീരുമാനം . നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതായാണ് വിവരം. ജലനിരപ്പ് 138.75 അടിയായി ഉയർന്നതിന് പിന്നാലെയാണ് ‍‍ഡാം തുറന്നത്.

138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളം മാത്രമേ തുറന്ന് വിടുകയുള്ളൂവെന്നാണ് തമിഴ്നാട് അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമായിരിക്കും ജലനിരപ്പ് ഉയരുക. പെരിയാറിൽ 60 സെന്റീമീറ്റർ വരെയും ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുല്ലപെരിയാർ വിഷയത്തിൽ പ്രതികരിച്ച നടൻ പ്രിത്വിരാജിന് കിട്ടിയ പണി കണ്ടോ?

ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി 339 കുടുംബങ്ങളെ ഇതിനോടകം മാറ്റിപാർപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, റവന്യു മന്ത്രി കെ.രാജൻ എന്നിവർ പ്രദേശത്ത് തുടരുകയാണ്.

ഡാം തുറക്കുന്ന സാഹചര്യത്തിൽ ഒരുതരത്തിലുള്ള ആശങ്ക വേണ്ടെന്നും തയാറെടുപ്പുകൾ എല്ലാം പൂർത്തിയായെന്നും മന്ത്രിമാർ തന്നെ വ്യക്തമാക്കി. ജനങ്ങളുടെ സു ര ക്ഷയ്ക്കാണ് മുൻകരുതൽ നൽകുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

കോളജുകൾ പൂർണമായും തുറന്നു; ഇനി കളിചിരി നിറയും പഠനകാലം

മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് പിന്നാലെ മഴ കൂടുതൽ ശക്തമാകുകയാണെങ്കിൽ ഇടുക്കി ഡാമും തുറന്നേക്കും. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമായിരിക്കും തുറന്ന് വിടുക. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു.

അച്ഛൻ വീട്ടിലില്ല, അമ്മക്ക് കാഴ്ചക്കുറവ്… ആ സമയത്ത് പ്ര സവം നടന്നത് ഇങ്ങനെ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *