കുഞ്ഞിന്റെ പേരും ചിത്രങ്ങളും പങ്കുവെച്ച് യുവയും മൃദുലയും – മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരങ്ങളാണ് മൃദുല വിജയിയും, യുവ കൃഷ്‌ണയും. നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്കു നടന്നടുത്ത്.

വരദ വെള്ളമടിച്ച് ബോധമില്ലാതെ വീഡിയോ പങ്കുവെച്ചു

ജീവിതത്തിൽ ഇരുവരും ഒരുമിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു. കഴിഞ്ഞ വർഷം കോ വിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

യുവക്കൊപ്പമുള്ള ഓരോ നിമിഷവും പ്രേക്ഷകരുമായി മൃദുല പങ്കുവെക്കാറുണ്ട്; ഒപ്പം തന്നെ യുവയും വിശേഷങ്ങൾ പറഞ്ഞു എത്താറുമുണ്ട്. വിവാഹശേഷമുള്ള ചിത്രങ്ങളും യാത്രകളും താരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഈ ചതി എന്നോട് വേണ്ടായിരുന്നു വിനയൻ സാറേ – സിനിമയിൽ നിന്നു തന്റെ ഗാനം ഒഴിവാക്കിയതിന് കുറിച്ച് പന്തളം ബാലൻ

വിവാഹനിശ്ചയം കഴിഞ്ഞു ഒരുവർഷത്തോളം കഴിഞ്ഞായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹനിശ്ചയം കഴിഞ്ഞത് മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നായി മാറുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇരുവരുടെയും അറേൻജ്‌ഡ്‌ മാരീജ് ആയിരുന്നു. എന്നാൽ പ്രണയവിവാഹം എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അത്രത്തോളം ജീവിതം ആഘോഷിച്ചിട്ടാണ് ഇരുവരും മുന്നോട്ടു പോകുന്നത്.

സന്തോഷം ഇരട്ടിയാക്കുന്നതിനായി അടുത്തിടെ ഇരുവർക്കുമായി ഒരു പെൺകുഞ്ഞു പിറന്നിരുന്നു. മകൾ ജനിച്ച വിവരം മൃദുല സോഷ്യൽ മീഡിയയിലൂടെയാണ്‌ ആരാധകരെ അറിയിച്ചത്. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടാണ് കുഞ്ഞു പിറന്ന വിവരം പങ്കുവെച്ചത്.

ജിഷിനുമായി പിരിഞ്ഞ് വരദ – ഓണം ആഘോഷിക്കാൻ ജിഷിൻ എത്തിയില്ല

കുഞ്ഞിന്റെ കൈപിടിച്ചുള്ള ചിത്രവും യുവയും പങ്കുവെച്ചിരുന്നു. അതിനൊപ്പം നിരവധി താരങ്ങളാണ് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്. കുഞ്ഞിന്റെ ചിത്രങ്ങളോ പേരോ താരങ്ങൾ പങ്കുവെച്ചിരുന്നില്ല. ഇപ്പോളിതാ ആദ്യമായി കുഞ്ഞിത്തേ പേരും ചിത്രങ്ങളും പങ്കുവെച്ചു എത്തിരിക്കുകയാണ് തറ ദമ്പതികൾ.

കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നതു. ഞങ്ങളുടെ കൊച്ചു രാജകുമാരി ധ്വനി കൃഷ്ണയെ പരിചയപ്പെടുത്തുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണ് എന്നായിരുന്നു മകളുടെ ചിത്രങ്ങൾ പങ്കുവെച്ചു മൃദുലയും യുവയും കുറിച്ചത്.

കുഞ്ഞ് ഷൂസുകളും പാൽനിറമുള്ള ഫ്രോക്കുമണിഞ്ഞ് ഒന്നുമറിയാതെ അവൾ ഉറങ്ങുന്നു – ശോകമൂകം ഈ വീട്

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *