സ്ത്രീപക്ഷ കൂട്ടായ്മയായ WCC യ്ക്കെതിരെ ആശുപത്രി കിടക്കയിൽ നിന്നും സാന്ദ്ര തോമസ്

കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ ഡങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യ നില വളരെ മോശമായിരുന്ന സാന്ദ്ര ദിവസങ്ങളോളം ഐസിയുവിലായിരുന്നു. ആരോ​ഗ്യ നില മെച്ചപ്പെട്ട് റൂമിലെത്തിയ സാന്ദ്ര തോമസ് കാര്യങ്ങൾ വിശദീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്

Also read : വിജിത്തിന്റെ കല്യാണത്തിനെത്തിയ പലരും വിസ്മയയോട് ആ ചോദ്യം ചോദിച്ചു; അന്ന് ഉള്ളാലെ നീറിയവൾ

മലയാള സിനിമ മേഖലയിലെ സ്ത്രീപക്ഷ കൂട്ടായ്മയായ ഡബ്ള്യു സി സി ക്കെതിരെ രൂ ക്ഷ വി മർ ശനവുമായി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത് എത്തി . നടി സാന്ദ്രാ തോമസ് ഡെങ്കിപ്പനി ബാധിച്ച് അടുത്തിടെ ഐ സി യു വിൽ ചികിത്സയിൽ ആയിരുന്നു. ഗുരു തര അവസ്ഥയിൽ ആയിരുന്നു നടി സാന്ദ്ര തോമസിന്റെ സ്ഥിതി. സാന്ദ്രാ തോമസിന്റെ സഹോദരിയാണ് ഇക്കാര്യം അന്ന് അറിയിച്ചത്.

ഇപ്പോൾ അപ കടനില തരണം ചെയ്‍ത് റൂമിലേക്ക് മാറിയ സാന്ദ്ര തോമസ് വിവരങ്ങൾ അറിയിച്ച് ലൈവിൽ എത്തിയിരിക്കുകയാണ്.ഇങ്ങനെ ലൈവിൽ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞത്. അതിനിടയിലാണ് സാന്ദ്ര തോമസ് മലയാള സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന ഡബ്ള്യു സി സി ക്കെതിരെ  വി മർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

Also read : ഇന്ന് മെസിയുടെ പിറന്നാൾ, ഫുട്ബോൾ ലോകത്തു അത്ഭുതങ്ങൾ ആവർത്തിക്കുന്ന മാന്ത്രികന് ഒരു വയസ് കൂടി പിന്നിടുമ്പോൾ

തന്റെ രോഗ വിവരത്തെ കുറിച്ച് സാന്ദ്ര പറയുന്നതിങ്ങനെയാണ്,”ഒരാഴ്ചയായി പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്നു കഴിച്ച് ശരിയായി. അത്ര സീരിയസായി അത് ആരും എടുത്തില്ല. പിന്നെയും രോഗം വന്നിരുന്നു. അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാൻ തുടങ്ങിരുന്നു. അങ്ങനെ കളിച്ച് ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി.

പക്ഷേ അതിനു പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാൻ തുടങ്ങിരുന്നു . പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേൽക്കാൻ പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളിൽ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെ ആയി . പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്.

Also read : വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിന് പൊങ്കാല

നാല് ദിവസം ഞങ്ങൾ അങ്ങനെ വീട്ടിലായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും എന്റെ അവസ്ഥ കൂടുതൽ മോശമാകുക ആയിരുന്നു. ഒരുദിവസം, ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റുവന്നു ചായകുടിക്കാൻ എന്നോട് പപ്പയും മമ്മിയും പറഞ്ഞു. അങ്ങനെ രാവിലെ ചായകുടിക്കാൻ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓർമയുള്ളു. പിന്നെ ഞാൻ ഡൈനിങ് ടേബിളിന്റെ അടിയിൽ കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു.

എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേക്കു വെള്ളം ഒഴിക്കുന്നത് ഞാൻ അറിയുന്നുണ്ട്. ചെറിയൊരു ബോധം വന്നപ്പോൾ മനസ്സിലായി ഞാൻ നിലത്താണെന്ന്. മുഖം മുഴുവൻ കോടിപ്പോയി. ഞരമ്പ് വലിഞ്ഞു മുറുകിയത് മാറാൻ അഞ്ചു ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി.

Also read : നടൻ കാളിദാസ് ജയറാമിനെ തേടി വിസ്മയയുടെ പ്രണയലേഖനം മ ര ണശേഷംഎത്തി; വായിച്ച് ചങ്കുപൊട്ടി നടൻ

ഹോസ്പിറ്റലിൽ വിളിച്ചു ചോദിച്ചപ്പോൾ ബെഡ്ഡില്ല. എന്തായാലും ഹോസ്പിറ്റലിൽ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയിൽ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരേ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടർ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്. എഴുന്നേറ്റിരിക്കാൻ ഡോക്ടർ പറഞ്ഞതേ ഓർമയുള്ളു. പിന്നെ ആകെ ബ ഹ ളം ആയിരുന്നു.

ഡോക്ടർമാർ നാല് വഴിക്ക് ഓടുന്നു. എല്ലാവരും പേടിച്ചുപോയി. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ്സ് കുറയുന്നതായിരുന്നു എന്റെ പ്രശ്നം. എഴുന്നേറ്റിരുന്നപ്പോൾ ബിപി വലിയ തോതിൽ കുറഞ്ഞു. ഹൃദയമിടിപ്പ് 30 ലേക്ക് താണു. പെട്ടെന്ന് തന്നെ ഡോക്ടർമാർ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അന്ന് പപ്പയെയും കൊണ്ട് ആശുപത്രിയിൽ വന്നപ്പോൾ ഞങ്ങളുടെ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഡെങ്കി നോക്കിയിരുന്നില്ല. ഐസിയുവിൽ കയറ്റിയപ്പോൾ എല്ലാവരും വിചാരിച്ചു ഇനിയൊന്നും പേടിക്കേണ്ട കാര്യമില്ലെന്ന്. പക്ഷേ അതായിരുന്നു തുടക്കം.

ഐസിയുവിൽ മരണത്തിനോട് മല്ലിടുന്ന ആളുകളെയാണ് കാണാൻ കഴിഞ്ഞത്. അപ്പോൾ എനിക്കും ടെൻഷൻ ആയി. അതിനിടയ്ക്ക് ഉറക്കത്തിനിടെ അറ്റാക്ക് വരുന്നതു പോലെ വേദന വന്നു. ശരിക്കും പാനിക്ക് ആയിപ്പോയി. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തു നിൽക്കുന്ന നഴ്സുമാരെ വിളിക്കാൻ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല. നെഞ്ചിൽ ഒരു കോടാലി കൊണ്ട് വെട്ടിയാൽ എങ്ങനെയിരിക്കും. അങ്ങനത്തെ ഒരു ഫീൽ തന്നെ ആയിരുന്നു. വിശദീകരിക്കാൻ പറ്റാത്ത ഒരു താരം വേദന. അതിനു ശേഷം കടുത്ത തലവേദനയും അനുഭവപ്പെടുക ഉണ്ടായി.

തല വെട്ടിക്കളയാൻ പോലും തോന്നിപ്പിക്കുന്ന തരം വേദന. രോഗം വന്നപ്പോൾ പലരും പരിഹസിച്ചിരുന്നു. ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമല്ല. കൊതുക് പടർത്തിയാൽ മാത്രം പടരുന്ന ഒരു തരം രോഗം . ശുദ്ധ ജലത്തിൽ മുട്ടയിടുന്ന കൊതുകാണ് ഇത് പരത്തുന്നത് എന്നും സാന്ദ്ര തോമസ് പറഞ്ഞു”

ഇങ്ങനെ തന്റെ രോഗ വിവരം ലൈവ് വീഡിയോയിലൂടെ അറിയിക്കുന്ന സാന്ദ്ര തനിയ്ക്ക് എടുത്ത് പറയേണ്ട ഒരുപാട് സന്തോഷങ്ങൾ ഉണ്ടെന്നും മമ്മൂട്ടി അടക്കം ഉള്ളവർ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചതായും ഡബ്ള്യു സി സി തിരിഞ്ഞുനോക്കിയില്ലെങ്കിലും പ്രൊഡ്യുസഴ്സ് അസോസിയേഷനിലുള്ള എല്ലാവരും കാര്യങ്ങൾ അന്വേഷിച്ചതായും സാന്ദ്ര തുറന്നു പറയുന്നു.

Also read : ഫാദേഴ്‌സ് ഡേ ആശംസകളുമായി ദുല്‍ഖര്‍ ! ചിത്രം വൈറലാകുന്നു

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *