മമ്തയ്ക്കും ശരണ്യ ശശിക്കും പിന്നാലെ നടി ശിവാനിക്കും; നിനച്ചിരിക്കാതെ ദുരന്ത വാർത്ത; പതറാതെ നടി

നിരവധി മലയാളം തമിഴ് ചിത്രങ്ങളിലൂടെ എല്ലാം ശ്രദ്ധിക്കപ്പെട്ട നടിയാണ് ശിവാനി ഭായി. മോഹൻലാൽ ചിത്രം ഗുരുവിൽ ബാലതാരമായി എത്തിയ ശിവാനി ശേഷം അണ്ണൻതമ്പി, രഹസ്യപോലീസ്, യക്ഷിയും ഞാനും, ചൈനാടൗൺ, നിലാവറിയാതെ തുടങ്ങിയ മലയാള സിനിമകളിലും തമിഴിലും എല്ലാം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

Also read : ഷിയാസിനോട് മാപ്പ് ചോദിച്ച് വിസ്മയയുടെ ചേട്ടൻ വിജിത്ത്

അവതാരകയും മോഡലുമായ താരം വിവാഹം ചെയ്തിരിക്കുന്നത് ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനെയാണ്. ദമ്പതികൾക്ക് ഒരു മകനും ഉണ്ട്. മോഡലിങ്ങിലൂടെ മറ്റും താരം ഇപ്പോഴും സജീവമാണ്. അതേസമയം താൻ ഇപ്പോൾ കാൻസറിന്റെ പിടിയിലാണെന്ന് അറിയിച്ചുള്ള ശിവാനിയുടെ കുറിപ്പ് ഇതിനോടകം വൈറലായി മാറുകയാണ്.

കോവിഡിന് പിന്നാലെയാണ് ക്യാൻസർ തന്നെ തേടി എത്തിയതെന്ന് ശിവാനി പറയുന്നു അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസ്സാരമായി ഓടിച്ചു എന്ന് ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി ഇടുക്കുന്നത്. കൊറോണ പോയപ്പോൾ ദാ.. വന്നേക്കുന്നു കാൻസർ. ശിവാനി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

Also read : ചിക്കനും പലചരക്കുമായി 6ാം ക്ലാസുകാരന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മറ്റൊരു കാഴ്ച

എന്നെ സംബന്ധിച്ചെടുത്തോളം കാൻസർ എന്നുവച്ചാൽ എന്നെയോ എനിക്ക് പരിചയമുള്ളവർക്കോ വരാത്ത ഒരു അസുഖമാണ്. ഇപ്പോൾ അത് എനിക്ക് വന്നിരിക്കുന്നു. അറിഞ്ഞ് ആദ്യത്തെ ഒരു അരമണിക്കൂർ ഞെട്ടലിനെ അതിജീവിച്ച് അതിനെ ഞാൻ നേരിട്ട് തുടങ്ങി.ഇത് എന്റെ രണ്ടാമത്തെ കീമോ യാണ്.ആറെണ്ണം കൂടി ബാക്കിയുണ്ട്. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതലാണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ഷോട്ട് കട്ട് ചെയ്തത്.

ഇന്നലെ മുതൽ അതും കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു മുടി മുഴുവനായി പോകും മുൻപ് കുറച്ച് ചിത്രങ്ങൾ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി. പിന്നെ ഈ തവണത്തെ പുതുവർഷം ആശംസിച്ച വരെ എനിക്കൊന്ന് പ്രത്യേകം കാണണം. എന്നോട് ഇത് വേണ്ടായിരുന്നു ആശാനേ…. ശിവാനി ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

 

ചെന്നൈ അപ്പോളോ കാൻസർ സെന്ററിലാണ് ശിവാനി ഉള്ളത്. ക്യാൻസറിന്റെ പിടിയിൽ നിൽക്കുമ്പോഴും പ്രതിക്ഷ കൈവിടാതെ ഒപ്പം ഉള്ളവരെ സന്തോഷിപ്പിക്കുന്ന ശിവാനിക്കായി പ്രാർത്ഥിക്കുകയാണ് ആരാധകരിപ്പോൾ.

Also read : വിസ്മയയുടെ സഹോദരനെതിരെ ഷിയാസ് കരീം.. ആളുകളും ഉന്നയിക്കുന്നത് ഇതേ ചോദ്യം

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *