തകരാത്ത റോഡിൽ അ റ്റകുറ്റപ്പണി. നാട്ടുകാർ മന്ത്രിയോട് പ രാതിപ്പെട്ടതോടെ ഇട്ട ടാർ കരാറുകാരനെക്കൊണ്ട് തിരികെ വാരി യെടുപ്പിച്ചു. വൈറലാകുന്ന ദൃശ്യം
തകരാത്ത റോഡിൽ പൊതുമരാമത്ത് വ കുപ്പിന്റെ അ റ്റകുറ്റപ്പണി. സംഭവം വിവാ ദമായപ്പോൾ ഇട്ട ടാർ കരാറുകാരനെക്കൊണ്ട് വാരിയെടുപ്പിച്ചു. കോഴിക്കോട് കുന്ദമംഗംലം-മെഡിക്കൽ കോളേജ് റോഡിൽ ഒഴുക്കരയിലാണ് സംഭവം.
തേജാഭായ് ആൻഡ് ഫാമിലിയെ വെ ല്ലുന്ന സംഭവം പാലക്കാട്… ന ടുക്കം മാറാതെ നാട്ടുകാർ
റോഡിന് കുഴികളൊന്നുമില്ലാത്ത 17 മീറ്റർ സ്ഥലത്താണ് ടാറൊഴിച്ച് പണി തുടങ്ങിയത്. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ചിലർ മന്ത്രിയെ നേരിട്ട് വിളിച്ചു വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് പൊ തുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലത്തെത്തി റിപ്പോർട്ട് തേടി.
മെഡിക്കൽ കോളജ്- കാരന്തൂർ റോഡിൽ മായനാട് ഒഴുക്കര അങ്ങാടിയോട് ചേർന്ന ഭാഗത്താണ് റോഡിൽ പൊ തുമരാമത്ത് വ കുപ്പിൻറെ നിർദേശപ്രകാരം കരാറുകാരൻ പ്രവൃത്തി ചെയ്തത്. 17 മീറ്റർ നീളത്തിലുള്ള സ്ഥലത്ത് റോഡ് വൃത്തിയുള്ളതായിട്ടും അ റ്റകുറ്റപ്പണി നടത്തുന്നതാണ് നാട്ടുകാർ തടഞ്ഞത്.
വേ ർപിരിഞ്ഞിട്ടും മുകേഷേട്ടാ എന്നു വിളിച്ച് ദേവിക.. സരിത പോലും ഇങ്ങനെ പറയില്ല
നാട്ടുകാരുടെ പ രാതി സംബന്ധിച്ച് അ ന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മ ന്ത്രി നിരത്ത് വിഭാഗം എക്‌സി. എൻജിനീയർക്ക് നിർദേശം നൽകി.
സംസ്ഥാനത്ത് ആവശ്യമുള്ള സ്ഥലങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താതെ ഇതുപോലെയുള്ള സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രി ചീഫ് എൻജിനീയർക്കും ഫോൺവഴി നിർദേശം നൽകി.
പ്രമുഖ മാധ്യമങ്ങളിലെല്ലാം സംഭവം വാർത്തയായതോടെ ഇട്ട ടാർ കരാറുകാരന് പണിക്കാരെക്കൊണ്ട് തിരികെ വാരി എടുപ്പിക്കേണ്ടി വന്നു.
മായനാട് ഒഴുക്കര അങ്ങാടിയോട് ചേർന്ന ഭാഗത്തെ റോഡിൽ നിന്നും റോഡ് പണിക്കാർ ഇട്ട ടാർ തിരികെ വാരി എടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. നാട്ടുകാരിൽ ചിലർ ഇവരെ കളിയാക്കുന്നതും വീഡിയോയിൽ കേൾക്കാം.