പ്രശസ്ത മലയാളം സീരിയൽ നടൻ അന്തരിച്ചു പൊട്ടിക്കരഞ്ഞ് സഹതാരങ്ങൾ അദ്ദേഹം ആരായിരുന്നു എന്ന് കണ്ടോ?

സിനിമ സീരിയൽ രംഗത്തെ ഇപ്പോൾ നടക്കുന്നത് ഒരു മരണ വാർത്തയാണ്. പ്രശസ്ത നടൻ മണി മായമ്പിള്ളി എന്ന മണികണ്ഠൻ അന്തരിച്ചു. 47 വയസായിരുന്നു. പറവൂർ ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിൽ ഇന്നലെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ അദ്ദേഹം പ്രൊഫഷണൽ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. സീരിയൽ, സിനിമ രം​ഗത്തും സജീവമായിരുന്നു.

Also read : ഇനി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ആവില്ല, എല്ലാ മരുന്നുകളും നിർത്തി, ഹൃദയം നുറുങ്ങുന്ന വേദനയോടെ നടൻ ദേവൻ്റെ കുറിപ്പ്

കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവി മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക്, അൽഫോൻസാമ്മ, ബാല ഗണപതി അലാവുദ്ധീനും അത്ഭുതവിളക്കും, തുടങ്ങി നിരവധി സീരിയലുകളിലും, ചൈതന്യം, സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ഏതാനും സിനിമകളിലും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചന്ദനമഴ പരമ്പരയിൽ മികച്ച കഥാപാത്രം ആയിരുന്നു മണിയുടേത്.

തൃശൂർ ജില്ലയിലെ മണപ്പുറം കാർത്തിക നാടക വേദിയുടെ കുട്ടനും കുറുമ്പനും എന്ന നാടകം മുതൽ ആണ് ഇദ്ദേഹം നാടക രംഗത്തു സജീവമായിരുന്നു. തൃശൂർ യമുന എൻറർടെയ്‌നേഴ്‌സിൻറെ കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു

2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് ലഭിച്ചത്. ഈ നാടകത്തിൽ തുമ്പോലാർച്ചയുടെ ഭർത്താവ് പാക്കനാരും മുത്തച്ഛനുമായി ഇരട്ട വേഷത്തിൽ മികച്ച പ്രകടനമാണ് അവാർഡ് നേടി കൊടുത്തത്.

Also Read : ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് സംയുക്ത മേനോൻ; ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം സംഘചേതന, ഓച്ചിറ നിള, രാജൻ പി. ദേവിൻറെ ചേർത്തല ജൂബിലി തുടങ്ങി ഒട്ടേറെ നാടക സമിതികളുടെ നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ ഇതിനോടകം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

തൃശൂർ കോട്ടപ്പുറം മായമ്പിള്ളി ഇല്ലത്ത് നീലകണ്ഠൻ ഇളയതിൻറെയും ദേവകി അന്തർജ്ജനത്തിൻറെയും മകനാണ്. 15 വർഷത്തോളമായി പറവൂർ ചേന്ദമംഗലത്താണ് താമസം. ശ്രീകുമാരിയാണ് ഭാര്യ. അക്ഷയ്, അഭിനവ് എന്നിവർ മക്കളാണ്.

Also read : നടി മീര ജാസ്മിൻ, തങ്ങളുടെ കുടുംബത്തിൽ ചെയ്തത് തുറന്നടിച്ച് ലോഹിതദാസിന്റെ ഭാര്യ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *