ബസിൽ കയറിയ ടീച്ചർ കണ്ടത് ബസ്സിലിരുന്ന് കരയുന്ന പെൺകുട്ടിയെ പിന്നീട് ടീച്ചർ ചെയ്തത് കണ്ടോ

ഇത് അശ്വതി, വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപികയാണ്. ടീച്ചറെപോലെയുള്ള മനസ്സാക്ഷി മരവിക്കാത്ത ഒരു കൂട്ടം നല്ല മനുഷ്യരാണ് ഈ ലോകത്തെ ഒരിക്കൽകൂടി പ്രിയപ്പെട്ടതാക്കുന്നത്.

കണ്ണും മനസും ഒരേപോലെ ഈറനണിയിച്ച വീഡിയോ , കാണാതെ പോവരുത്

ബസ് യാത്രക്കിടയിൽ യാത്രക്കാരിയായ പെൺകുട്ടിയുടെ പിതാവ് മ രിച്ചതോടെ ആ പെൺകുട്ടിയെ കോഴിക്കോട് വീട്ടിലെത്തിച്ച് നന്മയുടെ നല്ല മാതൃക സമ്മാനിച്ചിരിക്കുകയാണ് സഹയാത്രികയായ അശ്വതി ടീച്ചർ.ഈ നല്ല പ്രവർത്തിക്ക് ടിക്കറ്റ് വാങ്ങാതെ യാത്രക്കാർക്ക് കൈത്താങ്ങാവുകയായിരുന്നു കെ എസ് ആർ ടി സിയും.

വ്യാഴാഴ്ച പതിവുപോലെ ഗുരുവായൂരിൽ നിന്ന് കെ എസ് ആർ ടി സിയിൽ കോളേജിലേക്കുള്ള യാത്രയിലായിരുന്നു വളയംകുളം അസ്സബാഹ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിലെ മജ്ന ടീച്ചറും അശ്വതി ടീച്ചറും. ബസിൽ കയറുമ്പോൾ തന്നെ ഇടതുവശത്തെ സീറ്റിൽ ദുഖിതയായി കരഞ്ഞ് വിഷമിച്ചിരിക്കുന്ന ഒരു പെൺകുട്ടിയെ ഇവർ ശ്രദ്ധിച്ചിരുന്നു.

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ഗായിക നഞ്ചിയമ്മ, സച്ചി സംവിധായകൻ

കുറച്ചു സമയം കഴിഞ്ഞ് ഒരു ഫോൺ സംഭാഷണത്തിൻ്റെ പാതി മുറിഞ്ഞ് ഉച്ചത്തിലുള്ള കരച്ചിൽ കേട്ടപ്പോഴാണ്, ടീച്ചർമാർ വീണ്ടും ആ കുട്ടിയെ ശ്രദ്ധിക്കുന്നത്. ബസിലുള്ളവർ പെൺകുട്ടിയുടെ ചുറ്റും കൂടി കാര്യങ്ങൾ തിരക്കി. ഇതിനിടയിൽ ടീച്ചർമാർ കുട്ടിക്കരികിലെത്തി ചേർത്ത് പിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു.നിയന്ത്രിക്കാനാവാത്ത ദു:ഖത്തോടെ തൻ്റെ അച്ഛൻ മരണപ്പെട്ട വിവരം പെൺകുട്ടി പങ്കുവെക്കുമ്പോൾ അതിനൊപ്പം ചേരാനേ ടീച്ചർമാർക്കും കഴിഞ്ഞുള്ളൂ.

എറണാകുളത്ത് നിന്ന് ബസിൽ കയറുമ്പോൾ തന്നെ പെൺകുട്ടി അടക്കിപ്പിടിച്ച് തേങ്ങുകയായിരുന്നുവെന്ന് ബസിലെ ജീവനക്കാരും പറഞ്ഞു. ഇതു കൂടി കേട്ടതോടെ ദു:ഖതയായിരിക്കുന്ന ആ പെൺകുട്ടിയെ തനിച്ച് വിടാൻ അശ്വതിയ്ക്ക് മനസനുവദിച്ചില്ല. ഒരു മുൻപരിചയവുമില്ലാത്ത ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിയെ കോഴിക്കോട് പയ്യോളിയിലുള്ള പ്രിയപ്പെട്ടവരുടെ അരികിലേക്ക് എത്തിക്കേണ്ടത് തൻ്റെ കടമയായി കണ്ട് ആ ദൗത്യം ധീരമായി നിറവേറ്റുകയായിരുന്നു അശ്വതി ടീച്ചർ.യൂണിവേഴ്സിറ്റി പരീക്ഷാ ചുമതല ഉണ്ടായിരുന്നതുകൊണ്ട് മജ്ന ടീച്ചർ ചങ്ങരംകുളത്തിറങ്ങി.

പ്രതാപ് പോത്തനെ മകൾ യാത്രയാക്കിയത് ഇങ്ങനെ..! ഇനി മരമായി വളരും എന്റെ പപ്പ

കോളേജിലെ ജോലിഭാരമോ വീട്ടുകാരുടെയും നാട്ടുകാരുടെയും സമതത്തിനോ അഭിപ്രായത്തിനോ കാത്തു നിന്നില്ല അശ്വതി ടീച്ചർ.അല്ലേലും മനുഷ്യനെ മനസ്സിലാക്കാനും സഹായിക്കാനും സാങ്കേതികത്വം ഒരു തടസ്സമാകുമോ..

വളയംകുളം മുതൽ കോഴിക്കോട് വരെയുള്ള ടീച്ചറുടെ ബസ് ചാർജ് വാങ്ങാതെ കെ എസ് ആർ ടി സി ജീവനക്കാരും മാതൃകയായി. ഒടുവിൽ കോഴിക്കോട് നിന്ന് പയ്യോളിയിലേക്ക്ലേക്ക് ബസ് കയറി ആ പെൺകുട്ടിയുടെ പ്രിയപ്പെട്ടവരിലേക്ക് ഒപ്പം ചേർത്ത്, ഭംഗിവാക്കുകൾക്കും നന്ദി വാക്കുകൾക്കും ചെവികൊടുക്കാതെ തിരിച്ച് ബസ് കയറി വീട്ടിലേക്കുള്ള മടക്കയാത്ര ചെയ്യുകയായിരുന്നു അശ്വതി ടീച്ചർ. അതെ ടീച്ചർ പൊളിയാണ്…. നമ്മുടെ നാട്ടിൽ അന്യമാകുന്ന നൻമ മരം ❤️

നടിപ്പിൻ നായകൻ കംപ്ലീറ്റ് ആക്ടർക്ക് ട്വിറ്ററിൽ എഴുതിയത് കണ്ടോ?

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *