മതത്തിന്റെ അതിർവരമ്പുകൾ തകർത്ത് സീരിയൽ താരങ്ങളായ ചന്ദ്രയും ടോഷും ഒന്നാകുന്ന കഥ

സിനിമാ സീരിയൽ താരം ആയി പ്രേക്ഷകർക്ക് ഒന്നടങ്കം സുപരിചിതയാണ് ചന്ദ്ര ലക്ഷ്മൺ. സ്വന്തം എന്ന പരമ്പരയിലൂടെ സാന്ദ്ര നെല്ലിക്കോടനായി മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് ചന്ദ്ര. സിനിമയിലും സീരിയലിലും ആയി ഏകദേശം ഒരേ സമയമാണ് നടി സജീവമായത്. വർഷങ്ങൾ നീണ്ട കരിയറിൽ നായികയായും സഹനടിയായുമെല്ലാം ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചു.

പേ ടി ച്ച് വീട്ടിൽ ഒളിച്ചിരുന്ന വീട്ടുകാർ പുറത്തുവന്നപ്പോൾ കണ്ട കാഴ്ച, നെ ഞ്ചുപൊ ട്ടിക്ക രഞ്ഞ് ആ കുടുംബം

നിലവിൽ സൂര്യ ടിവിയിലെ സ്വന്തം സുജാത പരമ്പരയിലൂടെയാണ് നടി പ്രേക്ഷകർക്ക് മുൻപിൽ തിളങ്ങുന്നത്. മികച്ച പ്രതികരണം നേടിയാണ് പരമ്പര മുന്നേറിക്കൊണ്ടിരിക്കുന്നത്. സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്നതിനിടെയാണ് ചന്ദ്ര അനിവാര്യമായ ഒരു ബ്രേക്ക് എടുത്തത്. ഇക്കാലത്ത് ചന്ദ്രയെ കുറിച്ച് പ്രചരിക്കാത്ത കഥകൾ ഉണ്ടായിരുന്നില്ല.

മലയാളത്തിൽ നിന്നും മാറിനിന്നപ്പോൾ ചന്ദ്രയുടെ വിവാഹം കഴിഞ്ഞ് അമേരിക്കയിൽ സെറ്റിൽ ആയെന്നും. ഭർത്താവിന്റെ ഭയങ്കര പീഡനത്തിന് ഇരയായെന്നുമൊക്കെയാണ് കഥകൾ പ്രചരിച്ചത്. എന്നാൽ ഇപ്പോഴിതാ ചന്ദ്ര വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. നടി തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ച പോസ്റ്റുകളിലൂടെ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

സീരിയൽ മേഖലകളിൽ നിന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടൻ ടോഷ് ക്രിസ്റ്റി ആണ് ചന്ദ്രയെ ജീവിതസഖി ആക്കുന്നത്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ പുതിയ യാത്ര തുടങ്ങിയെന്നാണ് നടി സൂചിപ്പിക്കുന്നത്. ഇതോടെ ഇരുവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നുള്ള സൂചനയാണ് ലഭിക്കുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ ഉള്ള പരിചയം ആണെങ്കിലും ഇതൊരു അറേഞ്ച് മാര്യേജ് ആണെന്നാണ് നടി പറയുന്നത്.

തിരുവനന്തപുരത്ത് ഒരു ബ്രാഹ്മണകുടുംബത്തിൽ ലക്ഷ്മൺ കുമാർ- മാലതി ദമ്പതികളുടെ മകളായാണ് ചന്ദ്ര ലക്ഷ്മൺ ജനിച്ചത്. ടോഷ് ക്രിസ്റ്റി തൃശൂർ കുന്നംകുളം സ്വദേശിയാണ്. ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ എഴുതിയിട്ടുള്ള ടോഷ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിട്ടുള്ള കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ മുളമൂട്ടിൽ അടിമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ചാക്കോ രണ്ടാമൻ, കൊമ്പൻ, ഒരുവൻ,കന്യാകുമാരി എക്സ്പ്രസ്സ്, ഗോഡ്സ് ഓൺ കണ്ട്രി, ത്രില്ലർ, നയൻ, തുടങ്ങിയ സിനിമകളിലെ ടോഷ് ക്രിസ്റ്റിയുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്. ചന്ദ്രയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിവാഹവാർത്ത പുറത്തുവന്നത്. പോസ്റ്റ് ഇങ്ങനെയാണ്. അതെ എന്നാണ് ഞങ്ങൾ പറഞ്ഞത്…… ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങൾ പുതിയൊരു യാത്ര ആരംഭിക്കുകയാണ്.

ഒടുവിൽ മറുപടിയുമായി ഗായിക അമൃത സുരേഷ്, കണ്ടം വഴി ഓടി പ രിഹസിച്ചവർ

ഞങ്ങളുടെ സുമനസ്സുകളായ നിങ്ങളെ കൂടി ആ വലിയ സന്തോഷത്തിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുകയാണ്. എന്റെ വിവാഹത്തെക്കുറിച്ചുള്ള അനന്തമായി നീണ്ടുപോകുന്ന ചോദ്യങ്ങളെല്ലാം ഇവിടെ അവസാനിപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരൂകയും ചെയ്യുക എന്നതാണ് ചന്ദ്ര പോസ്റ്റിൽ പറയുന്നത്.

എന്നാൽ ഇരുവരുടെയും ലവ് മാര്യേജ് അല്ല എന്നും വീട്ടുകാരുടെ ഇഷ്ടത്തിന് അറേഞ്ച്ഡ് ആയി നടത്തുന്നു എന്നുമാണ് ചന്ദ്ര പറഞ്ഞിരിക്കുന്നത്. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലിലൂടെയാണ് ചന്ദ്രയും ടോഷും കണ്ടുമുട്ടിയത്. സീരിയലിൽ ചന്ദ്ര അവതരിപ്പിക്കുന്ന സുജാത, ഭർത്താവായി അഭിനയിക്കുന്ന നടൻ കിഷോർ ആണ്. ഭർത്താവുമായി വേർപിരിഞ്ഞ് ആദം ജോൺ എന്ന കഥാപാത്രത്തിനൊപ്പം ആണ് സീരിയലിൽ സുജാത താമസിക്കുന്നത്. ടോഷ് അവതരിപ്പിക്കുന്ന കഥാപാത്രമാണ് ആദം ജോൺ.

സീരിയലിലും ഇരുവരും ഒരുമിക്കണം എന്ന ആഗ്രഹം ആണ് പ്രേക്ഷകർക്ക് ഉള്ളത്. ഇതിനിടെയാണ് യഥാർത്ഥ ജീവിതത്തിലും താരങ്ങൾ ഒരുമിച്ച് എന്ന സന്തോഷ വാർത്ത പുറത്തുവരുന്നത്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്ന ചന്ദ്ര ലക്ഷ്മൺ ഏറെക്കാലമായി മാറിനിൽക്കുകയായിരുന്നു. ശേഷം സ്വന്തം സുജാത എന്ന പേരിൽ ആരംഭിച്ച സീരിയലിൽ നായികയായി തിരിച്ചെത്തി.

വീട്ടമ്മയായ സുജാതയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത പ്രശ്നങ്ങൾ ഒക്കെയാണ് സീരിയലിന് ആസ്പദം. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്നതിനിടയിൽ ആണ് ആദം ജോൺ എന്ന കഥാപാത്രം ജീവിതത്തിലേക്ക് എത്തുന്നത്. സീരിയലിൽ ഇവർ തമ്മിൽ വിവാഹം കഴിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങുന്നതേയുള്ളൂ.

സീരിയൽ ലൊക്കേഷനിൽ നിന്ന് അടുത്തറിഞ്ഞതൊടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കരുതുന്നത്. എന്തായാലും ഇതോടെ ഏറെക്കാലമായി ചന്ദ്രയുടെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെല്ലാം അവസാനമായിരിക്കുകയാണ്.

ഉമ്മ പോയി.. നൗഷാദ് തിരിച്ചു വരാൻ ഉള്ളുരുകി പ്രാർത്ഥിച്ച് 13കാരി മകൾ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *