ആറു പേർക്കു പുതുജീവനേകി ജോമോൻ യാത്രയായി

തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം നടന്ന കാറപകടത്തിൽ പരിക്കേറ്റ യുവാവ് മ രിച്ചു.പരിയാരം പുത്തൂർ കുന്നിലെ ഇടച്ചേരിയൻ ആൻ്റണിയുടെ മകൻ ജോമോൻ ജോസഫ് ആണ് ബുധനാഴ്ച പുലർച്ചെ മര ണപ്പെട്ടത്. ബന്ധുക്കളുടെ താൽപര്യ പ്രകാരം യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

ബൈക്കിൽ ലിഫ്റ്റ് നൽകിയ യുവാവിന് സംഭവിച്ചത്, ഞെട്ടിവിറച്ച് നാട്ടുകാർ, ഇങ്ങനെയൊന്ന് ആദ്യം

തളിപ്പറമ്പ് ദേശീയ പാതയിൽ കുറ്റിക്കോലിനും ഏഴാംമൈലിനുമിടയിൽ വടക്കാഞ്ചേരി റോഡ് ജംഗ്ഷനിൽ രാജസ്ഥാൻ മാർബിൾസിന് മുന്നിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പരിയാരം പുത്തൂർ കുന്നിലെ ഇടച്ചേരിയൻ ആൻ്റണിയുടെ മകൻ ജോമോൻ ജോസഫ് ആണ് ബുധനാഴ്ച പുലർച്ചെ മ രണപ്പെട്ടത്. ഇരുപത്തിനാലുവയസ്സായിരുന്നു.

ആറു പേർക്കു പുതുജീവൻ നൽകിയാണ് ജോമോൻ യാത്രയായി. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ പരിയാരം പുത്തൂർകുന്നിലെ ജോമോൻ ജോസഫിന്റെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും.

എല്ലാം വൈകിപ്പോയിരുന്നു… സീരിയൽ നടി രശ്മി ജയഗോപാലിന്‌ സംഭവിച്ചത്

മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനുശേഷം, ആശുപത്രി അധികൃതർ അവയവദാനത്തിനുള്ള സാധ്യത ബന്ധുക്കളെ അറിയിച്ചതിനെ തുടർന്നു ജോമോന്റെ മാതാപിതാക്കളായ ആന്റണി ഇടച്ചേരിയനും ജോയ്സിയും അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു.

ആശുപത്രി അധികൃതർ മൃതസഞ്ജീവനിയിൽ ബന്ധപ്പെട്ട് ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി രോഗികൾക്ക് അവയവങ്ങൾ എത്തിച്ചു. ജോമോന്റെ സംസ്കാരം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ. സഹോദരൻ: ജെനിൽ മാത്യു.

ഭർത്താവ് ലീവിന് വരുന്നതിന് മുമ്പ് ലക്ഷ്മിക്ക് സംഭവിച്ചത്.. പെറ്റമ്മ സാക്ഷിയായ രംഗങ്ങൾ

About Author

Hourly Mag

Leave a Reply

Your email address will not be published. Required fields are marked *