വിജിത്തിന്റെ കല്യാണത്തിനെത്തിയ പലരും വിസ്മയയോട് ആ ചോദ്യം ചോദിച്ചു; അന്ന് ഉള്ളാലെ നീറിയവൾ

കിരൺ വിസ്മയയെ കുടുബാംഗങ്ങൾക്കു മുന്നിൽ ഇട്ടു അടിച്ചതിനു ശേഷം, വിസ്മയ രണ്ടു മാസത്തോളം സ്വന്തം വീട്ടിൽ ആണ് നിന്നിരുന്നത്. ഇതിനിടയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വിസ്മയയുടെ അനുജൻ വിജിത്തിന്റെ വിവാഹം നടന്നത്. ഈ വിവാഹത്തിന് മര്യാദയെ ഓർത്തു കിരണിന്റെ വീട്ടിലും വിസ്മയയുടെ കുടുംബാംഗങ്ങൾ പോയി വിവാഹം ക്ഷണിച്ചിരുന്നു.

Also read : വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിന് പൊങ്കാല

എന്നാൽ വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹത്തിന് കിരണിന്റെ വീട്ടിൽ നിന്നും ആരും തന്നെ പങ്കെടുത്തിരുന്നില്ല. വിവാഹ ചടങ്ങിന് പങ്കെടുത്ത പലരും വിസ്മയയോട് കിരണും, അവന്റെ കുടയൂബാംഗങ്ങളും എന്താണ് വിവാഹത്തിന് പങ്കെടുക്കാൻ എത്തിയില്ലേ എന്ന് തിരക്കിരുന്നു. ഈ വിഷമം ഉള്ളിലൊതുക്കിയാണ് വിസ്മയ സഹോദരന്റെ വിവാഹ ചടങ്ങുകളിൽ ഉടനീളം പങ്കെടുത്തത്.

ഇപ്പോൾ വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹ വീഡിയോ ആണ് വൈറൽ ആകുന്നത്. കുടുംബത്തിന്റെ ആഘോഷങ്ങളിൽ ഉള്ളാലെ നീറി എന്നാൽ പുറമെ പുറമെ സന്തോഷത്തോടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്ന വിസ്മയയും, എന്തിനും ഏതിനും പെങ്ങളെ കൂടെ തന്നെ ചേർത്ത് പിടിക്കുന്ന സഹോദരൻ വിജിത്തിന്റെയും വീഡിയോ വൈറൽ ആകുകയാണ്.

Also read : നടൻ കാളിദാസ് ജയറാമിനെ തേടി വിസ്മയയുടെ പ്രണയലേഖനം മ ര ണശേഷംഎത്തി; വായിച്ച് ചങ്കുപൊട്ടി നടൻ

അതിനിടെ കഴിഞ്ഞ ദിവസം, വിസ്മയ എന്ന ഇരുപത്തി നാലുകാരിയുടെ അവസ്ഥ നാളെ ഓരോ വീട്ടിലും സംഭവിച്ചേക്കാം എന്ന് ഓർമിപ്പിച്ച നടൻ ജയറാമിന്റെ ഫേസ്ബുക് പോസ്റ്റിൽ പൊങ്കാലയുമായി മലയാളികൾ. പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരുടെ മനസ്സുകളിൽ നോവായി മാറുകയാണ് വിസ്മയ. മാതാപിതാക്കൾ വിഷമിക്കും എന്ന് കരുതി ഭർത്താവിന്റെ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി കഴിയുന്ന കേരളത്തിലെ പെൺമക്കൾക്ക് എല്ലാ പ്രശ്നങ്ങൾ പങ്കു വെക്കാവുന്ന തരത്തിൽ സൈബർ ഇടങ്ങൾ തുറന്നു കഴിഞ്ഞു.

അതേസമയം പോസ്റ്റിനു താഴെ വ്യക്തിപരമായി തന്നെ കമന്റുകൾ പങ്കിട്ടു എത്തിരിക്കുകയാണ് ആരാധകർ. ഒരു ആരാധകന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ഇന്നു നി ….നാളെ……. എന്ന ചിന്താഗതി മാറ്റിട്ട്, കെട്ടിച്ചു വിട്ട പെൺമക്കൾ ഒരു നാൾ തിരിച്ചു വീട്ടിൽ വന്ന് നിന്നാൽ കുടുംബത്തിന് ഒരു അപമാനവും ഇല്ല എന്ന അവബോധം ഉണ്ടാക്കി നൽകിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു .പെൺകുട്ടികൾ തിരിച്ചു വീട്ടിൽ വന്ന് നിൽക്കുമ്പോൾ ഒരു പ്രയോജനം ഇല്ലാത്ത സമൂഹ നിരീക്ഷണ കാഴ്ചപ്പാട് മാറേണ്ടതുണ്ട് ഇത് ഭയക്കുന്ന മാതാപിതാക്കളാണ് മക്കളെ ഈ ദുർഗതിയിലേക്ക് തള്ളി വിടുന്നത്. അങ്ങയെ പോലുള്ള സെലിബ്രിറ്റികൾക്ക് ഈ സമൂഹത്തിനെ ബോധവത്ക്കരിക്കാനുളള സ്പേയ്സ് ധാരാളം ഉണ്ട് .ബോധവത്കരണമാണ് ഒരെ ഒരു പോംവഴി മുന്നോട്ട് വരുമെന്ന് കരുതുന്നു.ദൈവം അനുഗ്രഹിക്കട്ടെ.

ഒരു പെൺകുട്ടിക്ക് വിവാഹമല്ല ആദ്യം വേണ്ടത്,സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു ജോലിയണ് വേണ്ടത്.പെൺമക്കളുണ്ടായാൽ ധാരാളം സമ്പാദിക്കണമെന്ന ചിന്തയുള്ള മാതാപിതാക്കളോട് ധാരാളം സമ്പാദിച്ചുകൊള്ളുക “അവളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാത്രം” ഈ ചേട്ടൻ തന്നെ അല്ലേ ഒരു സ്വർണ്ണകടയുടെ പരസ്യത്തിൽ മകളെ സ്വർണ്ണാഭരണത്തിൽ മുക്കി അണിയിച്ചൊരുക്കി കല്യാണത്തിന് അയക്കണമെന്ന് പറയുന്നേ ന്റെ ചേട്ടാ നിലപാട്

Also read : ഫാദേഴ്‌സ് ഡേ ആശംസകളുമായി ദുല്‍ഖര്‍ ! ചിത്രം വൈറലാകുന്നു

ഒരു പരസ്യം ഓർമ്മ വരുന്നു.എന്റെ ചക്കി നിങ്ങളുടെ മാളവിക….അച്ഛനമ്മമാരുടെ ഏറ്റവും വലിയ സ്വപ്നവും നെഞ്ചിലെ തീയും പെൺമക്കളുടെ കല്യാണമാണെന്നും,കല്യാണത്തിന് തിളങ്ങാനും സുന്ദരിയാകാനും അടിമുടി സ്വർണ്ണം വേണമെന്നുമൊക്കെ പറഞ്ഞൊന്ന്….ആ ചിന്ത മാറാത്തിടത്തോളം ഇതൊക്കെ ആവർത്തിച്ച് കൊണ്ടേയിരിക്കും.

ഇമ്മാതിരി ഊളപരസ്യങ്ങളിൽ അഭിനയിക്കുന്നതിനൊന്നും കുഴപ്പമില്ല.. ആടയാഭരണങ്ങളും സ്ത്രീധനം പോലുള്ള ഏർപ്പാടുകളും പണത്തിന്റെ കുത്തൊഴുക്കും കൊണ്ടുനിറഞ്ഞ വിവാഹമാമാങ്കങ്ങളെ സമൂഹത്തിൽ നോർമലൈസ് ചെയ്യുക.. ദേ, ദിതൊക്കെയാണ് ‘അന്തസ്സുറ്റ മാതൃകാ’ വിവാഹമെന്നും മാതാപിതാക്കളുടെ അഭിമാനമെന്നും ഒക്കെ സാധാരാണക്കാരായ പ്രേക്ഷകരെ കൂടി പറഞ്ഞുമയക്കുക.. അഷ്ടിക്ക് വകയില്ലാത്തവനെക്കൊണ്ടും അഭിമാനവും പത്രാസും കാണിക്കാൻ വേണ്ടി ലോണെടുപ്പിച്ച് മക്കളെ സ്വർണം വാങ്ങിപ്പിച്ച്ഇട്ടുമൂടിച്ച് കുത്തുപാളയെടുപ്പിക്കുക..

ഇമ്മാതിരിയുള്ള പൊതുബോധം സമൂഹത്തിൽ പ്രചരിപ്പിക്കുന്ന പരസ്യമുതലാളിമാരെയും അഭിനേതാക്കളെയും പ്രതിസ്ഥാനത്ത് നിർത്താതെ രണ്ട് നന്മമരം പോസ്റ്റ് ഇട്ടതുകൊണ്ടൊന്നും കാര്യല്ല്യ.. പരസ്യത്തിലെ ലാസ്റ്റ് ഡയലോഗാണ് പൊളി -അവൾ തിളങ്ങട്ടേന്ന്

Also read : ഇന്ന് മെസിയുടെ പിറന്നാൾ, ഫുട്ബോൾ ലോകത്തു അത്ഭുതങ്ങൾ ആവർത്തിക്കുന്ന മാന്ത്രികന് ഒരു വയസ് കൂടി പിന്നിടുമ്പോൾ

About Author

Nijo Jose

Leave a Reply

Your email address will not be published. Required fields are marked *